കേരളം വിധിയെഴുതുമ്പോള്‍ എന്ന വിഷയത്തില്‍ മസ്‍കറ്റില്‍ സംവാദം
കേരളം വിധിയെഴുതുമ്പോള്‍ എന്ന വിഷയത്തില്‍ മസ്‍കറ്റില്‍ സംവാദം
നിയമസഭ തെരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി മസ്‌കറ്റിലെ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച 'കേരളം വിധിയെഴുതുമ്പോള്‍' സംവാദം
നിയമസഭ തെരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി മസ്‌കറ്റിലെ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച 'കേരളം വിധിയെഴുതുമ്പോള്‍' സംവാദം വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാഷ്ട്രീയത്തിന് പുറമേ വിലക്കയറ്റം, മദ്യ നയം, പരിസ്ഥിതി, എയര്‍ കേരള, പ്രവാസി വോട്ട് തുടങ്ങിയ വിഷയങ്ങളും സംവാദത്തില്‍ ചര്‍ച്ച ചെയ്തു.
KMCC, OICC ,CPI, CPM, NDA തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനാ നേതാക്കളെ അണിനിരത്തിയായിരുന്നു സംവാദം സംഘടിപ്പിച്ചത് .കേരളത്തിന്റെ സമഗ്രമായ വികസനത്തിന് യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ച നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് OICC സെന്‍ട്രല്‍ കമ്മിറ്റി അധ്യക്ഷന്‍ സിദ്ധിഖ് ഹസ്സന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കി വികസിത കേരളത്തെ ഇടതു പക്ഷം യാഥാര്‍ഥ്യമാക്കുമെന്ന് സിപിഎം പ്രതിനിധി കെ ബാലകൃഷ്ണന്‍ പ്രതികരിച്ചു. അതേസമയം, വലതും ഇടതുമല്ലാത്ത ശക്തമായ ഒരു മൂന്നാം മുന്നണിയെ അധികാരത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുമെന്നായിരുന്നു ബിജെപി പ്രതിനിധി എം.ആര്‍ ചന്ദ്രശേഖരന്റെ പ്രതികരണം. സംവാദം ചൂട് പിടിച്ച പല ഘട്ടങ്ങളിലും പ്രക്ഷുബ്ധമായ സദസ്സിനെ ശാന്തമാക്കാന്‍ സംഘടന നേതാക്കള്‍ക്ക് പലപ്പോഴായി ഇടപെടേണ്ടി വന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സിദ്ധിഖ് ഹസ്സന്‍, കെ ബാലകൃഷ്ണന്‍, എം.ആര്‍ ചന്ദ്രശേഖരന്‍, പി.എ.വി അബൂബക്കര്‍, ജെയ്കിഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. മസ്‌കത്തിലെ റുവി ബദറുല്‍ സമാ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംവാദം മാധ്യമ പ്രവര്‍ത്തകരായ റെജീന മുഹമ്മദ് ഖാസിം, ഷഫീര്‍ കുഞ്ഞുമുഹമ്മദ് എന്നിവര്‍ നിയന്ത്രിച്ചു .
Adjust Story Font
16