Quantcast

ഇറാനുമായുള്ള ആണവ ഇടപാടിൽനിന്ന്​ അമേരിക്ക പിന്മാറിയതിനെ പിന്തുണച്ച്​ സൗദി അനുകൂല രാജ്യങ്ങള്‍

MediaOne Logo

Jaisy

  • Published:

    1 Jun 2018 5:16 AM GMT

ഇറാനുമായുള്ള ആണവ ഇടപാടിൽനിന്ന്​ അമേരിക്ക പിന്മാറിയതിനെ പിന്തുണച്ച്​ സൗദി അനുകൂല രാജ്യങ്ങള്‍
X

ഇറാനുമായുള്ള ആണവ ഇടപാടിൽനിന്ന്​ അമേരിക്ക പിന്മാറിയതിനെ പിന്തുണച്ച്​ സൗദി അനുകൂല രാജ്യങ്ങള്‍

പശ്​ചിമേഷ്യയെ അസ്​ഥിരപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന ഇറാനെ അമർച്ച ചെയ്യാൻ ഇത്തരം നടപടികൾ ആവശ്യമാണെന്നാണ്​ സൗദി അനുകൂല രാജ്യങ്ങളുടെ നിലപാട്

ഇറാനുമായുള്ള ആണവ ഇടപാടിൽനിന്ന്​ പിന്മാറിയ യു.എസ്​ പ്രസിഡന്റ് ഡോണൾഡ്​ ട്രംപി​ന്റെ നടപടിക്ക്​ സൗദി അനുകൂല രാജ്യങ്ങളുടെ പിന്തുണ. പശ്​ചിമേഷ്യയെ അസ്​ഥിരപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന ഇറാനെ അമർച്ച ചെയ്യാൻ ഇത്തരം നടപടികൾ ആവശ്യമാണെന്നാണ്​ സൗദി അനുകൂല രാജ്യങ്ങളുടെ നിലപാട്​. ട്രംപി​ന്റെ തീരുമാനത്തെ യൂറോപ്യൻ രാജ്യങ്ങളും മറ്റും നിശിതമായി വിമർ​ശിക്കുന്ന സാഹചര്യത്തിലാണ്​, അറബ്​ ലോകത്തു​ നിന്ന്​ അനുകൂല പിന്തുണ ഉണ്ടായിരിക്കുന്നത്​. സൗദി അറേബ്യ, യു.എ.ഇ, ബഹ്​റൈൻ എന്നീ ഗൾഫ്​ രാജ്യങ്ങളാണ്​ ട്രംപി​ന്റെ തീരുമാനത്തെ പിന്തുണച്ചത്​. ആണവ കരാറി​ന്റെ മറവിൽ പശ്​ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിൽ തങ്ങളുടെ രാഷ്​ട്രീയ സൈനിക ഇടപെടൽ നടത്തുകയാണ്​ ഇറാൻ ചെയ്യുന്നത്​.

തെഹ്​റാനെതിരെ കൂടുതൽ കടുത്ത സാമ്പത്തിക നടപടികളുണ്ടാകുമെന്ന യു.എസ്​ പ്രസിഡന്റിന്റെ മുന്നറിയിപ്പും സാധൂകരിക്കപ്പെടുമെന്ന്​ സൗദി അനുകൂല രാജ്യങ്ങൾ വ്യക്​തമാക്കി. കരാറിൽനിന്നുള്ള യു.എസ്​ പിന്മാറ്റം മിഡിൽ ഈസ്​റ്റിലെ പ്രതിസന്ധികൾ വർധിപ്പിക്കുമെന്ന വിലയിരുത്തലിനോട്​ പ്രബല അറബ്​ രാജ്യങ്ങൾ യോജിക്കുന്നില്ല. പശ്​ചിമേഷ്യയെ ആണവ നിരായുധീകരണ മേഖലയാക്കി മാറ്റാനുള്ള ട്രംപി​ന്റെ നടപടിക്ക്​ ലോക രാജ്യങ്ങൾ പിന്തുണ നൽകണമെന്ന്​ യു.എ.ഇ ആവശ്യപ്പെട്ടു.

ട്രംപ്​ കൈക്കൊണ്ടത്​ ശരിയായ നിലപാടാണെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ്​ ട്വിറ്ററിൽ കുറിച്ചു. ബാലിസ്​റ്റിക്​ മിസൈൽ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള ഇറാന്‍റെ നീക്കം പശ്​ചിമേഷ്യയുടെ താൽപര്യങ്ങളെ ഹനിക്കുമെന്നും യു.എ.ഇ വിലയിരുത്തുന്നു. സിറിയ, യെമൻ, ലബനാൻ എന്നിവിടങ്ങളിൽ സൈനിക ഇടപടൽ നടത്തുന്ന ഇറാൻ നീക്കമാണ്​ സൗദി അനുകൂല രാജ്യങ്ങളെ മുഖ്യമായും പ്രകോപിപ്പിച്ചിരിക്കുന്ന ഘടകം.

TAGS :

Next Story