ഇസ്‍ലാമും തീവ്രവാദവും തമ്മില്‍ ബന്ധമില്ല; ബഹ്‍റൈനില്‍ മുസ്ലിം സംഘടനകളുടെ കാമ്പയിന്‍
ഇസ്‍ലാമും തീവ്രവാദവും തമ്മില്‍ ബന്ധമില്ല; ബഹ്‍റൈനില്‍ മുസ്ലിം സംഘടനകളുടെ കാമ്പയിന്‍
കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മുസ്ലിം അസോസിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ട് മാസക്കാലത്തെ പ്രചരണകാമ്പയിനാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ഇസ്ലാമും തീവ്രവാദവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് ബഹ് റൈനില്‍ മുസ്ലിം സംഘടനകളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന കാമ്പയിനിന് തുടക്കമായി. ഇന്ത്യന്‍ ക്ലബ്ബില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മുസ്ലിം അസോസിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ട് മാസക്കാലത്തെ പ്രചരണകാമ്പയിനാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. എന്നിവരായിരുന്നു പരിപാടിയിലെ മുഖ്യാതിഥികള്‍. ഇസ്‍ലാം മതത്തിന്റെ യഥാര്‍ത്ഥ അനുയായികള്‍ക്ക് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ല എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇസ്‍ലാമിക ചരിത്രത്തില്‍ തീവ്രവാദത്തിന് പ്രചോദനമേകുന്ന ഒരു സംഭവം പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ, മുന്‍ എം.എല്‍.എയായ അബ്‍ദുല്‍ റഹ്‍മാന്‍ രണ്ടത്താണി പറഞ്ഞു.
ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുത്ത പരിപാടി തീവ്രവാദത്തിനെതിരെ ബഹ് റൈനിലെ മുസ്ലിം സംഘടനകളുടെ ഐക്യവേദി കൂടിയായി മാറി. കെ.എം.സി.സി അല്‍ അന്‍സാര്‍ സെന്റര്‍, ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി, ബഹ്റൈന്‍ ഇന്ത്യന്‍ സലഫി സെന്‍റര്‍ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. കാമ്പയിനിന്റെ ഭാഗമായി യുവജന സമ്മേളനം, ചര്‍ച്ചാസദസ്സുകള്‍, ടേബിള്‍ ടോക്ക്, വനിതാ സമ്മേളനം എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Adjust Story Font
16