ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ ഓണം-ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ ഓണം-ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
ദോഹയിലെ സാംസ്‌കാരിക പ്രവര്‍ത്തകരും കുടുംബങ്ങളുമടക്കം 350 ഓളം പേര്‍ പങ്കെടുത്തു
ഒത്തുചേരലിന്റെ ആഘോഷമായി ഖത്തറിലെ കലാ സാംസ്കാരിക കേന്ദ്രമായ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ ഓണം-ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ദോഹയിലെ സാംസ്‌കാരിക പ്രവര്‍ത്തകരും കുടുംബങ്ങളുമടക്കം 350 ഓളം പേര്‍ പങ്കെടുത്തു.
ഖത്തര്‍ മലയാളികളുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എഫ് സി സി യുടെ ഓണം ഈദ് ആഘോഷ പരിപാടികള്‍ വ്യത്യസ്ഥത കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത് . മലയാളി കുടുംബങ്ങളുടെ സജീവ സാന്നിദ്ധ്യമുണ്ടായ പരിപാടികളില്‍ കേരളത്തനിമയുള്ള വിവിധ കലാ പ്രകടനങ്ങള്‍ അരങ്ങേറി . തിരുവാതിരക്കളി, ഓട്ടന്‍ തുള്ളല്‍, ഒപ്പന, ഓണപ്പാട്ട്, വട്ടപ്പാട്ട് തുടങ്ങിയ കലാ പ്രകടനങ്ങളാണ് അരങ്ങിലെത്തിയത് .എഫ് സി സി വനിതാവേദിയുടെ മേല്‍നോട്ടത്തിലാണ് ഓണസദ്യയൊരുക്കിയത് .
എഫ് സി സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ്‌റഹ്മാന്‍ കിഴിശ്ശേരി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ . ദോഹയിലെ സാംസ്‌കാരിക പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍ ചടയമംഗലം , ഷീല ടോമി , കലാ മണ്ഡലം സീമ ടീച്ചര്‍ , തുടങ്ങിയവരും സംബന്ധിച്ചു . മഞ്ജു മിലന്‍ സ്വാഗതവും സുനില ജബ്ബാര്‍ നന്ദിയും പറഞ്ഞു.
Adjust Story Font
16