Quantcast

എയര്‍ അറേബ്യ വിമാന കമ്പനി യാത്രക്കാര്‍ക്ക് ദുബൈയില്‍ നിന്ന് ചെക്ക് ഇന്‍ സൗകര്യം

MediaOne Logo

Jaisy

  • Published:

    2 Jun 2018 11:40 AM GMT

എയര്‍ അറേബ്യ വിമാന കമ്പനി യാത്രക്കാര്‍ക്ക് ദുബൈയില്‍ നിന്ന് ചെക്ക് ഇന്‍ സൗകര്യം
X

എയര്‍ അറേബ്യ വിമാന കമ്പനി യാത്രക്കാര്‍ക്ക് ദുബൈയില്‍ നിന്ന് ചെക്ക് ഇന്‍ സൗകര്യം

ദുബൈയില്‍ ആരംഭിച്ച പുതിയ സെയില്‍സ് ഓഫീസിലാണ് ചെക്ക് ഇന്‍ സൗകര്യം ലഭിക്കുക

ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ വിമാന കമ്പനി യാത്രക്കാര്‍ക്ക് ദുബൈയില്‍ നിന്ന് ചെക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നു. ദുബൈയില്‍ ആരംഭിച്ച പുതിയ സെയില്‍സ് ഓഫീസിലാണ് ചെക്ക് ഇന്‍ സൗകര്യം ലഭിക്കുക. ഇവിടെ നിന്ന് ഷാര്‍ജ എയര്‍പോര്‍ട്ടിലേക്ക് ബസ് സര്‍വീസും ലഭ്യമായിരിക്കും.

ദുബൈ ദേരയിലെ എമ്മാര്‍ ടവറിലാണ് എയര്‍ അറേബ്യ പുതിയ സെയില്‍സ് ഓഫിസ് ആരംഭിച്ചത്. വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 10 വരെ ഈ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കും. ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ഇവിടെ ലഗേജ് നല്‍കി ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ബോര്‍ഡിങ് പാസുകള്‍ ഇവിടെ നിന്ന് കൈപ്പറ്റാം. സെയില്‍സ് ഓഫീസില്‍ നിന്ന് ഷാര്‍ജ വിമാനത്താവളത്തിലേക്ക് ഷട്ടില്‍ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെയില്‍സ് ഓഫിസില്‍ നിന്ന് ടിക്കറ്റ് ബുക്കിങ് സൗകര്യവുമുണ്ടാകും. ഗള്‍ഫ് മേഖലയിലെ ആദ്യ ചെലവ് കുറഞ്ഞ വിമാനസര്‍വീസാണ് എയര്‍ അറേബ്യ. സി ഇ ഒ ആദില്‍ അലി ഓഫീസിന്റെ ഉദ്ഘാനം നിര്‍വഹിച്ചു. ദുബൈ ഉള്‍പ്പെടെ യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story