ഹാദിയയുടെ വെളിപ്പെടുത്തലില്‍ വനിതാ കമ്മീഷന് പരാതി ലഭിച്ചില്ലെന്ന് ഷാഹിദാ കമാല്‍
ഹാദിയയുടെ വെളിപ്പെടുത്തലില്‍ വനിതാ കമ്മീഷന് പരാതി ലഭിച്ചില്ലെന്ന് ഷാഹിദാ കമാല്‍
ഹാദിയകേസില്‍ വര്‍ഗ്ഗീയവാദികളും മതമൗലികവാദികളും പെണ്‍കുട്ടിയുടെ അവകാശത്തെ കശക്കിയെടുക്കാനാണ് ശ്രമിച്ചതെന്ന് ഷാഹിദാകമാല്...
ഹാദിയ വീട്ടുതടങ്കലിലായിരിക്കെ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ നിന്നെത്തിയവര്‍ മാനസിക പീഡനത്തിരയാക്കിയതായുള്ള പരാതി വനിതാകമ്മീഷന് ഇത് വരെ ലഭിച്ചിട്ടില്ലെന്ന കമ്മീഷന്‍ അംഗം അഡ്വക്കറ്റ് ഷാഹിദകമാല്‍ പറഞ്ഞു. പരാതി ലഭിച്ചുകഴിഞ്ഞാല്‍ അന്വേഷിക്കുമെന്നും ആവശ്യമെങ്കില്‍ നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്നും അവര്‍ ദോഹയില്‍ പറഞ്ഞു.
ഹാദിയകേസില്‍ വര്‍ഗ്ഗീയവാദികളും മതമൗലികവാദികളും പെണ്‍കുട്ടിയുടെ അവകാശത്തെ കശക്കിയെടുക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ വനിതാ കമ്മീഷന്‍അംഗം ഷാഹിദാകമാല്‍ ഹാദിയ ഇപ്പോളുന്നയിച്ച യോഗസെന്‍ററിന്‍റെ ഇടപെടല്‍ സംബന്ധിച്ച് തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. കമ്മീഷന് പരാതി ലഭിച്ചാല്‍ അന്വേഷിച്ച് നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ അവര്‍ ഇന്ത്യന്‍ മീഡിയാഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. പ്രവാസി വനിതകള്‍ നേരിടുന്ന തൊഴില്‍ ചൂഷണമടക്കമുള്ള പരാതികള്‍ പരിഹരിക്കാനുള്ള പ്രത്യേക സമിതി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും അവര്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയാഫോറം വൈസ് പ്രസിഡന്‍റ് അഹ്മദ് പാതിരിപ്പറ്റ, ജനറല്‍ സെക്രട്ടറി ഐ എം എ റഫീഖ് സെക്രട്ടറി ഓമനക്കുട്ടന്‍ പരുമല എന്നിവരും സംസാരിച്ചു.
Adjust Story Font
16