ഖയാല്‍ ഗസല്‍ ഷോ മാര്‍ച്ച് 30ന് ദോഹയില്‍
ഖയാല്‍ ഗസല്‍ ഷോ മാര്‍ച്ച് 30ന് ദോഹയില്‍
ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് 30 നടക്കുന്ന ഖയാല്‍ ഷോ നയിക്കുന്നത് തലത് അസീസും മഞ്ജരിയുമാണ്.
ഖത്തര്‍ പ്രവാസികള്‍ക്കായി ഈ മാസം 30 ന് മീഡിയാവണ്‍ ഒരുക്കുന്ന ഖയാല്‍ ഗസല്‍ഷോയുടെ മുന്നോടിയായി ദോഹയില്‍ സംഘടിപ്പിച്ച ഗസല്‍ ആലാപനമത്സരം സംഗീത പ്രേമികളുടെ സംഗമവേദിയായി. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് 30 നടക്കുന്ന ഖയാല്‍ ഷോ നയിക്കുന്നത് തലത് അസീസും മഞ്ജരിയുമാണ്.
ഖയാല്‍ ഗസല്‍ ഷോയുടെ ഭാഗമായി ദോഹയില്‍ നടക്കുന്ന വിവിധ പരിപാടികളിലൊന്നാണ് ഗസല്‍ ആലാപനം മത്സരം. ഉര്‍ദു മലയാളം ഗസലുകള്‍ ആലപിച്ച മത്സരാര്‍ത്ഥികളില്‍ നിന്ന് ആഷിക് അഹ്മദ് ഒന്നാം സ്ഥാനം നേടി. മത്സരത്തില്‍ ഹാരിസ് ടി കെ രണ്ടാം സ്ഥാനവും റിലോവ് വടകര മൂന്നാം സ്ഥാനവും നേടി. താസാ റെസ്‌റ്റോറണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗസല്‍ ഗായകരായ ഉസ്താദ് തന്‍വീര്‍, ഹലീം വടകര എന്നിവരാണ് വിധികര്‍ത്താക്കളായെത്തിയത്.
വിജയികള്‍ക്കുള്ള ഉപഹാരം തെന്നിന്ത്യന്‍ പിന്നണി ഗായിക മഞ്ജരി സമ്മാനിക്കും. മാര്‍ച്ച് 30 ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഖയാല്‍ ഷോ നയിക്കുന്നത്. തലത് അസീസും മഞ്ജരിയുമാണ്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ അയ്‌ന ടിക്കറ്റ്‌സിലും, ദോഹയിലെ വിവിധ കേന്ദ്രങ്ങളിലും ടിക്കറ്റുകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
Adjust Story Font
16