Quantcast

ഖത്തര്‍ പൊതുമാപ്പ്; അപേക്ഷകരില്‍ മലയാളികള്‍ കുറവ്

MediaOne Logo

Khasida

  • Published:

    3 Jun 2018 4:52 AM GMT

ഖത്തര്‍ പൊതുമാപ്പ്; അപേക്ഷകരില്‍ മലയാളികള്‍ കുറവ്
X

ഖത്തര്‍ പൊതുമാപ്പ്; അപേക്ഷകരില്‍ മലയാളികള്‍ കുറവ്

നൂറില്‍താഴെയാണ് മലയാളികളുടെ എണ്ണം.

ഖത്തറില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരില്‍ മലയാളികളുടെ എണ്ണം കുറവാണെന്ന് സന്നദ്ധപ്രവര്‍ത്തകര്‍. ഒരാഴ്ചക്കകം ആയിത്തോളം പേര്‍ ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ സെര്‍ച്ച് ആന്റ് ഫോളോഅപ് വിഭാഗത്തില്‍ എത്തിയപ്പോള്‍ നൂറില്‍താഴെയാണ് മലയാളികളുടെ എണ്ണം.

രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് ശിക്ഷയോ പിഴയോ കൂടാതെ നാടുകളിലേക്കെത്താനുള്ള അവസരമൊരുക്കി ഖത്തര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആദ്യദിവസങ്ങളില്‍ ആയിരത്തിലധികം പ്രവാസികളാണ് സെര്‍ച്ച് ആന്റ് ഫോളോ അപ്പ് വിഭാഗത്തെ സമീപിച്ചത്. ഇവര്‍ക്ക് വേണ്ട രേഖകള്‍ വേഗത്തില്‍ ശരിപ്പെടുത്തി നല്‍കാനും അധികൃതര്‍ക്കായിട്ടുണ്ട്. മലയാളി സംഘടനകളടക്കമുളള സന്നദ്ധ സംഘങ്ങളും ഹെല്‍പ്പ് ഡെസ്‌കുകളുമായി രംഗത്തുണ്ട്. എന്നാല്‍ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മലയാളികളുടെ എണ്ണം വളരെ കുറവാണെന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ദ്വിഭാഷികളേയും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമക്കുരുക്കില്‍ പെടാതെ രാജ്യം വിടാനുള്ള അവസരം എളുപ്പമാക്കാനായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നിരവധി സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമ്പോഴും ഔട്ട് പാസിനായി ഇന്ത്യന്‍ എംബസിയെ സമീപിക്കുന്നവരില്‍ നിന്ന് 60 റിയാല്‍ ഈടാക്കുന്നത് തുടരുകയാണ്. ഇതിനു പുറമെ താങ്ങാനാവാത്ത വിമാനടിക്കറ്റ് നിരക്കും നാടണയാന്‍ കൊതിക്കുന്ന പ്രവാസിക്ക് തിരിച്ചടിയായി.

TAGS :

Next Story