Quantcast

27 തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവത്കരിച്ചെന്ന പ്രചരണം തെറ്റ്: സൌദി തൊഴില്‍ മന്ത്രാലയം

MediaOne Logo

Sithara

  • Published:

    3 Jun 2018 6:50 PM GMT

27 തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവത്കരിച്ചെന്ന പ്രചരണം തെറ്റ്: സൌദി തൊഴില്‍ മന്ത്രാലയം
X

27 തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവത്കരിച്ചെന്ന പ്രചരണം തെറ്റ്: സൌദി തൊഴില്‍ മന്ത്രാലയം

തൊഴിലാളികളുടെ ലെവി വര്‍ദ്ധിപ്പിക്കാനോ കുറക്കാനോ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ ഖത്താന്‍ മീഡിയവണിനോട് പറഞ്ഞു.

സൌദി അറേബ്യയില്‍ പുതുതായി 27 തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവത്കരിച്ചെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ ലെവി വര്‍ദ്ധിപ്പിക്കാനോ കുറക്കാനോ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ ഖത്താന്‍ മീഡിയവണിനോട് പറഞ്ഞു. ഔദ്യോഗികമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൊബൈല്‍ ഷോപ്പുകളുടെ സമ്പൂര്‍ണ സ്വദേശിവല്‍കരണത്തിന് പിറകെ സൗദിയില്‍ 27 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നുവെന്ന രീതിയില്‍ വ്യാപക പ്രചരണമാണ് വാട്സാപ്പ് അടക്കമുളള സമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നത്. റെഡിമെയ്ഡ് ഷോപ്പ്, കാര്‍ ഡകറേഷന്‍, സ്റ്റേഷനറി, ബുക്ക് ഷോപ്പുകള്‍, പെയിന്‍റ് കടകള്‍, ഗിഫ്റ്‌ ഷോപ്പുകള്‍, വാച്ച് വില്‍പ്പന കേന്ദ്രങ്ങള്‍, പര്‍ദ്ദ ഷോപ്പുകള്‍ തുടങ്ങി ഇരുപത്തിഏഴോളം മേഖലകളില്‍ സ്വദേശിവല്‍കരണം നടപ്പാക്കാന്‍ തീരുമാനിച്ചതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനായി തൊഴില്‍ മന്ത്രാലയത്തിന്‍റെ പേരില്‍ വ്യാജ സര്‍ക്കുലറും ഇക്കൂട്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ പുതുതായി ഒരു മേഖലയിലും നിലവില്‍ സമ്പൂര്‍ണ്ണ സൌദിവത്കരണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രാലയം നയരൂപീകരണ സമിതി അധ്യക്ഷന്‍ അഹമ്മദ് അല്‍ ഖഹ്താന്‍ മീഡിയവണിനോട് പറഞ്ഞു.

തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം നല്‍കേണ്ട 2400 ലെവി വര്‍ദ്ധിപ്പിക്കാനോ കുറക്കാനോ നിലവില്‍ തീരുമാനിച്ചിട്ടില്ല. ഇത്തരത്തിലുള്ള വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു. പുതിയ നിയമങ്ങളും പരിഷ്കരണങ്ങളും നടപ്പാക്കുമ്പോള്‍ മന്ത്രാലയം കൃത്യമായ വിവരങ്ങള്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഔദ്യോഗിക സംവിധാനങ്ങള്‍ വഴി നല്‍കുമെന്നും അഹമ്മദ് ഖത്താന്‍ പറഞ്ഞു.

TAGS :

Next Story