ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു; സൌദിയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് മോദി
ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു; സൌദിയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് മോദി
ലോകം ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നതെന്നും ഭാവി ഇന്ത്യന്‍ യുവതയുടെതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോകം ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നതെന്നും ഭാവി ഇന്ത്യന്‍ യുവതയുടെതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഥമ സൌദി സന്ദര്‍ശനത്തിന്‍രെ ഭാഗമായി റിയാദില്‍ ഇന്ത്യന്‍ പൗര സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരതയുള്ള സര്‍ക്കാറാണ് രാജ്യത്ത് നിലിവിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അസ്ഥിരതയുള്ള ഭരണ സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ 30 വര്‍ഷത്തിന് ശേഷം ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സ്ഥിരതയുള്ള സര്‍ക്കാറാണ് അധികാരത്തിലുള്ളത്. രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും കാരണവും ഇതാണ്. 'സബ് ക സാത്, സബ് ക വികാസ്' എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. എല്ലാവരുടെയും വളര്‍ച്ചയും വികസനവും ലക്ഷ്യമെന്ന സര്‍ക്കാര്‍ മുദ്രാവാക്യം ഏറ്റവും മഹത്തരമാണ്. അതുകൊണ്ട് തന്നെ ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയെ കാണുന്നത്. 120 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഭാരത മണ്ണ് ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യം കൂടിയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതീവ മൂല്യമുള്ള മാനവ വിഭവശേഷിയാണിത്. ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യം എടുത്തു പറയുന്നു. രാജ്യപുരോഗതിയില്‍ യുവാക്കളുടെ പങ്ക് നിസ്തുലമാണ്. രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാവരും ക്രിയാത്മകമായ പങ്ക് വഹിക്കണമെന്ന് ഇന്ത്യന്‍ പൗര സമൂഹത്തോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് മോദി തന്‍രെ പ്രസംഗം അവസാനിപ്പിച്ചത്.
ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് ചുരുങ്ങിയ വാക്കുകളില്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരുമടക്കം ക്ഷണിക്കപ്പെട്ട 700ഓളം പ്രവാസികളാണ് ചടങ്ങില്‍ പങ്കെടുത്തത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും എംബസി ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരും പരിപാടിക്കെത്തിയിരുന്നു.
Adjust Story Font
16