ദോഹ-കേരള പുതിയ വിമാന സര്‍വ്വീസുമായി ഇന്റിഗോ
ദോഹ-കേരള പുതിയ വിമാന സര്‍വ്വീസുമായി ഇന്റിഗോ
സര്‍വീസ് ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കും
ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ വിമാന സര്‍വ്വീസുമായി ഇന്റിഗോ എയര്‍ലൈന്‍സ് രംഗത്ത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ഇന്റിഗോ പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത്. ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്യുന്ന കമ്പനി ഏപ്രില്‍ രണ്ടാം വാരത്തില്‍ സര്‍വ്വീസ് ആരംഭിച്ചേക്കും.
ഗള്‍ഫ് മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ദോഹയില്‍ നിന്ന സര്‍വ്വീസ് ആരംഭിക്കാന്‍ ഇന്റിഗോ എയര്‍ലൈന്‍സ് തീരുമാനിച്ചത്. കോഴിക്കോട്, കൊച്ചി, തിരുവന്തപുരം ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വ്വീസ് ഏപ്രില്‍ രണ്ടാം വാരം മുതല്‍ ആരംഭിച്ചേക്കും. എയര്‍ ഇന്ത്യയ്ക്കും ജെറ്റ് എയര്‍വെയ്‌സിനും ശേഷം ഇന്ത്യന്‍ നഗരങ്ങളിലേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ കമ്പനിയാണ് ഇന്റിഗോ.
അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ ഇന്റിഗോയുടെ ഏഴാമത്തേതു കൂടിയാണ് ദോഹയില്‍ നിന്ന് ആരംഭിക്കുന്നത്. ദോഹയ്ക്ക് പുറമെ ഷാര്‍ജ തിരുവനന്തപുരം സെക്ടറില്‍ ഏപ്രില്‍ 8 മുതല്‍ കമ്പനി സര്‍വ്വീസ് ആരംഭിക്കുന്നുണ്ട്. മാര്‍ച്ച് 20 ന് ഷാര്‍ജ കോഴിക്കോട് സര്‍വ്വീസിനും ഇന്റിഗോ തുടക്കം കുറിച്ചിരുന്നു. ഇന്ത്യയിലെ ആഭ്യന്തര സര്‍വ്വീസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇന്റിഗോ വിമാനകമ്പനി ചെലവു കുറഞ്ഞ സര്‍വ്വീസ് നടത്തുന്ന ഏറ്റവും വലിയ ഇന്ത്യന്‍ എയര്‍ലൈന്‍ കൂടിയാണ്. ചെലവു കുറഞ്ഞ സര്‍വ്വീസുകള്‍ ഗള്‍ഫ് സെക്ടറിലേക്ക് കൂടി വ്യാപിപ്പിക്കുന്നതോടെ സാധാരണ പ്രവാസികള്‍ക്കത് ആശ്വാസമായേക്കും.
Adjust Story Font
16