Quantcast

ദോഹ വഴിയുള്ള യാത്രക്കാര്‍ക്ക് സൗജന്യ താമസത്തിനും വിനോദസഞ്ചാരത്തിനും അവസരം

MediaOne Logo

Khasida

  • Published:

    3 Jun 2018 12:44 PM GMT

ദോഹ വഴിയുള്ള യാത്രക്കാര്‍ക്ക് സൗജന്യ താമസത്തിനും വിനോദസഞ്ചാരത്തിനും അവസരം
X

ദോഹ വഴിയുള്ള യാത്രക്കാര്‍ക്ക് സൗജന്യ താമസത്തിനും വിനോദസഞ്ചാരത്തിനും അവസരം

ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് ഖത്തർ എയർവെയ്സ്​ആണ് ഈ സൗജന്യ സ്റ്റോപ്പ് ഓവർ സൗകര്യം ഏർപ്പെടുത്തുന്നത്

ഖത്തർ എയർവെയ്സ്​വിമാനത്തിൽ ദോഹ വഴി യാത്ര ചെയ്യുന്നവർക്ക് സൗജന്യ സ്റ്റോപ്പ് ഓവർ സൗകര്യം ഏർപ്പെടുത്തുന്നു. ദോഹ വഴി കടന്നുപോകുന്നവർക്ക്​ഈ പദ്ധതിയുടെ ഭാഗമായി സൗജന്യ ഹോട്ടൽ താമസമാണ് സൗകര്യപ്പെടുത്തുന്നത്‌. ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

ഖത്തറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഖത്തര്‍ ടൂറിസം അതോറിട്ടിയുടെയും ഖത്തര്‍ എയര്‍വെയ്‌സിന്റെയും സംയുക്ത നീക്കങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ സൗജന്യ സ്‌റ്റോപ്പ് ഓവര്‍ നടപ്പിലാക്കുന്നത്. സൗജന്യ സ്​റ്റോപ്പ് ഓവർ സൗകര്യം ഉപയോഗപ്പെടുത്തുന്നവർക്ക്​ ഒരു ദിവസം ഖത്തറിൽ തങ്ങി സൗജന്യ ഹോട്ടൽ താമസവും രാജ്യത്തെ വിനോദ സഞ്ചാര മേഖലകൾ സന്ദർശിക്കാനും അവസരം ലഭിക്കും. ആഗസ്റ്റ്​ 31ന് അകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഹോട്ടൽ താമസം സപ്തംബർ 30 വരെ ഉപയോഗപ്പെടുത്താം.

ഈദുൽ ഫിത്വർ, ഇദുൽ അദ്ഹ അവധി ദിവസങ്ങളിൽ ഈ ഓഫർ ലഭിക്കില്ലെന്നും അധികൃതർ പറഞ്ഞു. ഫസ്റ്റ്, ബിസിനസ്​ക്ലാസ്​യാത്രക്കാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിലും എക്കോണമി ക്ലാസ് യാത്രക്കാർക്ക് ഫോർ സ്റ്റാർ ഹോട്ടലിലുമാണ് താമസം ലഭിക്കുക. തുടർന്നുള്ള യാത്രക്ക് ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും സമയമുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക. ഈ ആനുകൂല്ല്യം 50 ഡോളർ നൽകി ഒരു ദിവസത്തേക്ക്​കൂടി വർധിപ്പിക്കുകയും ചെയ്യാം. പ്ലസ്​ഖത്തർ ടുഡേ എന്ന പേരിൽ സൗജന്യ സ്റ്റോപ്പ് ഓവർ യാഥാർത്ഥ്യമാകുന്നതോടെ, ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന 30 ദശലക്ഷം യാത്രക്കാരിൽ നല്ലൊരു പങ്കും രാജ്യത്തേക്ക്​ കടന്നുവരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

TAGS :

Next Story