ഖത്തര്‍ അമീര്‍ ഇന്ന് യുഎന്‍ പൊതുസഭയെ അഭിമുഖീകരിക്കും
ഖത്തര്‍ അമീര്‍ ഇന്ന് യുഎന്‍ പൊതുസഭയെ അഭിമുഖീകരിക്കും
ആഗോളതലത്തില്‍ ഭീകരവാദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ടായിരിക്കും അമീറിന്റെ പ്രസംഗത്തിന്റെ മുഖ്യ ഊന്നലെന്നാണ് സൂചന
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ന് യുഎന്‍ പൊതു സഭയെ അഭിമുഖീകരിക്കും . ആഗോളതലത്തില്‍ ഭീകരവാദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ടായിരിക്കും അമീറിന്റെ പ്രസംഗത്തിന്റെ മുഖ്യ ഊന്നലെന്നാണ് സൂചന. സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീണ്ടു പോകുന്ന സാഹചര്യത്തില്‍ അമീറിന്റെ യു എന്‍ പ്രസംഗം ഏറെ പ്രസകത്മാകും.
പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ ഖത്തർ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കിയായിരിക്കും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി യുഎന്‍ പൊതു സഭയെ അഭിമുഖീകരിക്കുക. ഐക്യരാഷ്ട്രസഭയുടെ പെതുസഭയുടെ 72മത് സമ്മേളനത്തിൽ പ്രസംഗിക്കുന്ന അദ്ധേഹം ഭീകരവാദത്തെ നേരിടുന്നതിന് ആഗോള തലത്തിൽ നടപ്പാക്കേണ്ട ശക്തമായ നടപടികളെ സംബന്ധിച്ച് പ്രത്യേകം പരാർമശിക്കും. ഭീകരവാദത്തിന്റെ ഉത്ഭവത്തിന് കാരണം പ്രധാനമായും പട്ടിണിയും സ്വാതന്ത്ര്യ നിഷേധവും അടിച്ചമർത്തലമാണെന്ന കാഴ്ചപ്പാടാകും അമീർ അവതരിപ്പിക്കുക. അതുകൊണ്ട് ഭീകരവാദത്തെ നേരിടുന്നതോടൊപ്പം തന്നെ അതിലേക്ക് നയിക്കുന്ന കാരണങ്ങളെ ചികിത്സിക്കണമെന്ന നിർദേശം അമീർ മുന്‍പോട്ടു വയ്ക്കും.
മറ്റ് രാജ്യങ്ങളുടെആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഒരു രാജ്യത്തിനും ചേർന്നതല്ലയെന്ന ഖത്തറിന്റെ പൊതുനയം അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കുമെന്നും ഖത്തർ വാർത്ത ഏജൻസി അറിയിച്ചു. ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശം, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ അരക്ഷിതവാസഥ എന്നിവയും ഐക്യരാഷ്ട്രസഭയെ ശക്തിപ്പെടുത്തണമെന്ന ആവശ്യവും അമീറിന്റെ പ്രസംഗത്തിൽ കടന്നുവരും.
Adjust Story Font
16