സ്വദേശികളുടെ പാര്‍ടൈം ജോലി പ്രോല്‍സാഹിപ്പിച്ച് സൗദി തൊഴില്‍ മന്ത്രാലയം
സ്വദേശികളുടെ പാര്‍ടൈം ജോലി പ്രോല്‍സാഹിപ്പിച്ച് സൗദി തൊഴില്‍ മന്ത്രാലയം
സ്വദേശിവത്കരണത്തിന് സൗദി തൊഴില്‍ മന്ത്രാലയം അഞ്ചിന പരിപാടി പ്രഖ്യാപിച്ചു...
സ്വദേശിവത്കരണത്തിന് സൗദി തൊഴില്‍ മന്ത്രാലയം അഞ്ചിന പരിപാടി പ്രഖ്യാപിച്ചു. സ്വദേശികളുടെ പാര്‍ടൈം ജോലി പ്രോല്‍സാഹിപ്പിക്കലാണ് പദ്ധതിയില്‍ മുഖ്യം. സ്വദേശി യുവതീയുവാക്കളെ ജോലി മേഖലയിലേക്ക് ആകര്‍ഷിക്കുന്നതാണ് പദ്ധതികള്‍.
തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. മാനവവിഭവശേഷി ഫണ്ട് മേധാവി ഡോ. സാലിഹ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഉമറാണ് ഇക്കാര്യമറിയിച്ചത്. തൊഴില്‍ മന്ത്രാലയ ആസ്ഥനത്ത് ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു പദ്ധതി പ്രഖ്യാപനം. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ കൂട്ടുകയെന്നതാണ് അഞ്ചിന പരിപാടിയുടെ ലക്ഷ്യം.
പദ്ധതികള്‍ ഇവയാണ്.
1. സ്വദേശികളുടെ സ്വതന്ത്ര ബിസിനസിന് പ്രോല്‍സാഹനം നല്‍കി സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക
2. സ്വദേശികളുടെ പാര്‍ട്ടൈം ജോലിക്ക് പ്രോല്‍സാഹനം നല്‍കുക
3. സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം സഹായം നല്‍കുക
4. വനിത ജോലിക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ബേബി കെയര്‍ സെന്റര്‍ തുറന്ന് വനിത ജോലി പ്രോല്‍സാഹിപ്പിക്കുന്ന 'ഖുര്‍റ' പദ്ധതി
5. വനിത ജോലിക്കാര്‍ക്ക് ഗതാഗത സൗകര്യമേര്‍പ്പെടുത്തുന്ന 'വുസൂല്‍ പദ്ധതി
ഉല്‍പാദനം, വികസനം എന്നീ മേഖലയില്‍ സ്വതന്ത്രമായ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അംഗീകാരവും പ്രോല്‍സാഹനവും നല്‍കും.
സ്വദേശികളെ നിയമിക്കുന്നതിലൂടെ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന അധികബാധ്യത കുറക്കുക എന്നിവ പാര്‍ടൈം നിയമനത്തിലൂടെ സാധിക്കും. വിവാഹിതരായ വനിതകളെ ജോലിയില്‍ പിടിച്ചുനിര്‍ത്താന്‍ ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
Adjust Story Font
16