Quantcast

ജിസിസി രാജ്യങ്ങളുടെ ഉച്ചകോടി മാറ്റിവെച്ചു

MediaOne Logo

Jaisy

  • Published:

    3 Jun 2018 2:54 AM GMT

ജിസിസി രാജ്യങ്ങളുടെ ഉച്ചകോടി മാറ്റിവെച്ചു
X

ജിസിസി രാജ്യങ്ങളുടെ ഉച്ചകോടി മാറ്റിവെച്ചു

വൈറ്റ്​ ഹൗസാണ്​ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​

അടുത്ത മാസം ക്യാമ്പ്​ ഡേവിഡിൽ നടക്കേണ്ട ജിസിസി രാജ്യങ്ങളുടെ ഉച്ചകോടി മാറ്റിവെച്ചു. വൈറ്റ്​ ഹൗസാണ്​ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. ഖത്തറും ഗൾഫ്​ രാജ്യങ്ങളും തമ്മിൽ സമവായം രൂപപ്പെടാത്ത സാഹചര്യത്തിലാണിതെന്നാണ്​ വിവരം.

യു.എസ്​ പ്രസിഡന്റ്​ ട്രംപിന്റെ തിരക്കു കാരണമാണ്​ അടുത്ത മാസം പ്രഖ്യാപിച്ച ഉച്ചകോടി മാറ്റുന്നതെന്നാണ്​ ​ വൈറ്റ്​ ഹൗസ്​ നൽകിയ ഔദ്യോഗിക വിശദീകരണം. ഉച്ചകോടിക്കു മുമ്പ്​ ഖത്തറും സൗദി അനുകൂല രാജ്യങ്ങളുമായുള്ള പ്രശ്നം പരിഹരിക്കണമെന്നും നേരത്തെ ​യു.എസ്​ ട്രംപ്​ നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഉച്ചകോടി മാറ്റിയെങ്കിലും ഖത്തറുമായുള്ള സൗദി അനുകൂല രാജ്യങ്ങളുടെ ഭിന്നത ഈ മാസം തന്നെ പരിഹരിക്കപ്പെടുമെന്നാണ്​ ട്രംപ്​ കരുതുന്നതെന്ന്​ വൈറ്റ്​ ഹൗസ്​ വക്താവ്​ അഭി​പ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി സൗദി ഭരണാധികാരി സൽമാൻ രാജാവ്​, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി എന്നിവരെ ട്രംപ്​ ഫോണിൽ വിളിച്ച കാര്യവും വക്​താവ്​ ചൂണ്ടിക്കാട്ടി. ഖത്തർ അമീറിനു പു​റമെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ എന്നിവരുമായി ട്രംപ്​ ഈ മാസം വൈറ്റ്​ ഹൗസിൽ ചച്ച നടത്തും. സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ കഴിഞ്ഞ മാസം ട്രംപുമായി ചർച്ച നടത്തിയിരുന്നു. ഭിന്നത ഉടൻ പരിഹരിക്കണം എന്ന നിർദേശം തന്നെയാണ്​ എല്ലാ ജി.സി.സി നേതാക്കൾക്കു മുമ്പാകെയും ട്രംപ്​ ഉന്നയിച്ചതെന്ന്​ വൈറ്റ്​ ഹൗസ്​ വൃത്തങ്ങൾ പ്രതികരിച്ചു.

2017 ജൂൺ 5 മുതലാണ്​ ഖത്തറുമായുള്ള എല്ലാ ബന്ധവും സൗദി, യു.എ.ഇ, ബഹ്റൈൻ എന്നീ ഗൾഫ്​ രാജ്യങ്ങൾ വിഛേദിച്ചത്​. കുവൈത്ത്​ അമീറിന്റെ മേൽനോട്ടത്തിലുള്ള സമവായ നീക്കങ്ങളും വേണ്ടത്ര വിജയിച്ചിരുന്നില്ല

TAGS :

Next Story