Quantcast

ദിയാധനം നല്‍കാന്‍ പണമില്ല; മലയാളി യുവാവ് അഞ്ചു മാസമായി ദുബൈയിലെ ജയിലില്‍ കഴിയുന്നു

MediaOne Logo

Jaisy

  • Published:

    3 Jun 2018 9:41 AM GMT

ദിയാധനം നല്‍കാന്‍ പണമില്ല; മലയാളി യുവാവ് അഞ്ചു മാസമായി ദുബൈയിലെ ജയിലില്‍ കഴിയുന്നു
X

ദിയാധനം നല്‍കാന്‍ പണമില്ല; മലയാളി യുവാവ് അഞ്ചു മാസമായി ദുബൈയിലെ ജയിലില്‍ കഴിയുന്നു

തൃശൂര്‍ തളിക്കുളം സ്വദേശി മുഹമ്മദ് റാഫിയാണ് ദുബൈ അവീറിലെ ജയിലില്‍ കഴിയുന്നത്

ദിയാധനം നല്‍കാന്‍ പണമില്ലാതെ മലയാളി യുവാവ് അഞ്ചുമാസമായി ദുബൈയിലെ ജയിലില്‍ കഴിയുന്നു. തൃശൂര്‍ തളിക്കുളം സ്വദേശി മുഹമ്മദ് റാഫിയാണ് ദുബൈ അവീറിലെ ജയിലില്‍ കഴിയുന്നത്. റാഫി ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ മറ്റൊരു ബൈക്കിടിച്ച് ഇറാന്‍ സ്വദേശി മരിച്ച കേസിലാണ് ഇദ്ദേഹം ബ്ലഡ് മണി നല്‍കേണ്ടത്.

കഴിഞ്ഞ നവംബറിലാണ് ഒരു ഇന്ത്യന്‍ റെസ്റ്റോറന്റിലെ ഡെലിവറി ബോയിയായിരുന്ന മുഹമ്മദ് റഫി ഓടിച്ച ബൈക്കിന് പിന്നില്‍ മറ്റൊരു ബൈക്കിടിച്ചത്. ഇടിച്ച ബൈക്കിലെ ഇറാന്‍ സ്വദേശി മരിച്ചു. പിറകിലിടിച്ചതിനാല്‍ അപകടം റാഫിയുടെ പിഴവ് കൊണ്ടല്ല. പക്ഷെ, ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്കിന്റെ ഇന്‍ഷൂറന്‍സ് കമ്പനി പുതുക്കാത്തതിനാല്‍ ദിയാ ധനമായി ഒരു ലക്ഷം ദിര്‍ഹം റാഫി മരിച്ചവരുടെ കുടുംബത്തിന് നല്‍കാനാണ് കോടതിയുടെ തീര്‍പ്പ്. പിഴയായി 5,700 ദിര്‍ഹവും അടക്കണം. ജോലിചെയ്തിരുന്ന സ്ഥാപനം കയ്യൊഴിഞ്ഞതോടെ ഇത്രയും തുക കണ്ടെത്തേണ്ട അവസ്ഥയിലാണ് തടവില്‍ കഴിയുന്ന റാഫി. ഉമ്മയും ഭാര്യയും രണ്ട് കുരുന്നുകളുമടങ്ങുന്ന നിര്‍ധന കുടുംബമാണ് ഈ 31കാരന്റേത്.

ഒരു ലക്ഷം ദിര്‍ഹം കണ്ടെത്താന്‍ റഫിക്ക് കഴിയില്ല എന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നാട്ടുകാരും തളിക്കുളം ജമാഅത്ത് കമ്മിറ്റിയും പ്രശ്നത്തിലേക്ക് ഉദാരമതികളുടെ ശ്രദ്ധ ക്ഷണിക്കുകയാണിപ്പോള്‍. ദിയാധനം നല്‍കാതെ മോചനം സാധ്യമല്ല എന്നതിനാല്‍ മനുഷ്യസ്നേഹികള്‍ റാഫിക്ക് വേണ്ടി രംഗത്തുവരും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

TAGS :

Next Story