അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി അധികാരത്തില്‍ വന്നാല്‍ ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുമെന്ന് കാരശ്ശേരി
അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി അധികാരത്തില്‍ വന്നാല്‍ ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുമെന്ന് കാരശ്ശേരി
സൌദിയിലെ റിയാദില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ അത് ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുമെന്ന് എഴുത്തുകാരന്‍ എംഎന്‍ കാരശ്ശേരി. സൌദിയിലെ റിയാദില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ചിന്തകളോട് നീതി പാലിക്കാത്ത ഭരണമാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷം വോട്ട് ലഭിക്കാത്ത ബിജെപിയാണ് ഇന്ത്യ ഭരിക്കുന്നത്. വര്‍ഗീയമായി ധ്രുവീകരിച്ചുള്ള ഭരണം അടുത്ത തെരഞ്ഞെടുപ്പിന് ശേഷവും തുടര്‍ന്നാല്‍ അത് ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുമെന്നും എംഎന്‍ കാരശ്ശേരി പറഞ്ഞു. ഭരണത്തിലും വികസനത്തിലും ഒരു മാറ്റവും ഒരു കക്ഷിയുടെ ഭരണത്തിലുമില്ല. പ്രകൃതിയുടെ കാര്യത്തില്‍ സിപിഎമ്മിന് പോലും സമാന നിലപാടാണ്. സോഷ്യല്‍ മീഡിയയുടെ സാധ്യത ഏറ്റവുമധികം മനസ്സിലാക്കിയത് ബിജെപിയാണ്. അതുപയോഗിച്ചാണ് ബിജെപിയുടെ മുന്നേറ്റമെന്നും കാരശ്ശേരി പറഞ്ഞു. സൌദിയിലെ വിനോദ മേഖലയിലെ മാറ്റങ്ങളോടുള്ള പ്രതികരണം.
Adjust Story Font
16