Quantcast

ദോഫാർ ഗവർണറേറ്റി​ന്റെ വിവിധയിടങ്ങളെ ബന്ധിപ്പിച്ച് മുവാസലാത്ത്​ സർവിസ്​ ആരംഭിക്കുന്നു

MediaOne Logo

Jaisy

  • Published:

    3 Jun 2018 9:33 AM GMT

ദോഫാർ ഗവർണറേറ്റി​ന്റെ വിവിധയിടങ്ങളെ ബന്ധിപ്പിച്ച് മുവാസലാത്ത്​ സർവിസ്​ ആരംഭിക്കുന്നു
X

ദോഫാർ ഗവർണറേറ്റി​ന്റെ വിവിധയിടങ്ങളെ ബന്ധിപ്പിച്ച് മുവാസലാത്ത്​ സർവിസ്​ ആരംഭിക്കുന്നു

വെള്ളിയാഴ്​ച മുതലാണ് സർവ്വീസ് ആരംഭിക്കുകയെന്ന് മുവാസലാത്ത് അറിയിച്ചു

ദോഫാർ ഗവർണറേറ്റി​ന്റെ വിവിധയിടങ്ങളെ ബന്ധിപ്പിച്ച്​ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത്​ സർവീസ്​ ആരംഭിക്കുന്നു. സലാലയിൽ നിന്ന്​ മർമൂൽ, മസ്​യൂന എന്നിവിടങ്ങളിലേക്കാകും സർവീസ്​ തുടങ്ങുക. വെള്ളിയാഴ്​ച മുതലാണ് സർവ്വീസ് ആരംഭിക്കുകയെന്ന് മുവാസലാത്ത് അറിയിച്ചു.

മർമൂലിൽ നിന്ന്​ രാവിലെ 9.50ന്​ പുറപ്പെടുന്ന ബസ്​ 12.35ന്​ സലാലയിൽ എത്തും. തിരിച്ച്​ വൈകുന്നേരം 3.20ന്​ പുറപ്പെടുന്ന ബസ്​ രാത്രി 6.15ന്​ നാണ് മർമൂലിൽ എത്തുക. ഇരു വശങ്ങളിലേക്കുമുള്ള ടിക്കറ്റിന്​ 5.700 റിയാലും നൽകണം. ദിവസം ഒരു സർവിസ്​ വീതമാണ് ഉണ്ടാവുക.മസ്​യൂന സർവിസിന്​ വാദി ഹരീത്​, തുംറൈത്ത്​, മുദ്ദൈ എന്നിവിടങ്ങളിലാണ്​ സ്​റ്റോപ്പുണ്ടാവുക.

പൊതുഗതാഗതം പ്രോൽസാഹിപ്പിക്കുന്നതി​ന്റെയും ഗതാഗത തിരക്ക്​ കുറക്കുന്നതി​െൻറയും ഭാഗമായി സുഹാർ, സലാല ഗവർണറേറ്റുകളിൽ സിറ്റി റൂട്ടുകൾ ആരംഭിക്കുമെന്ന്​ മുവാസലാത്ത്​ നേരത്തേ അറിയിച്ചിരുന്നു. സൗജന്യ വൈഫൈയടക്കം ഉള്ള ആധുനിക ബസുകളാണ്​ ഈ റൂട്ടുകളിൽ സർവീസ് നടത്തുക.

TAGS :

Next Story