സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള സംസ്കരിക്കാത്ത ഇറച്ചി, പാല്‍,മുട്ട ഉൽപന്നങ്ങള്‍ യുഎഇ നിരോധിച്ചു
സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള സംസ്കരിക്കാത്ത ഇറച്ചി, പാല്‍,മുട്ട ഉൽപന്നങ്ങള്‍ യുഎഇ നിരോധിച്ചു
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് നടപടിയെന്ന് യു.എ.ഇ അറിയിച്ചു
കേരളത്തില്‍ നിന്നുള്ള പച്ചക്കറിക്കു പുറമെ സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള സംസ്കരിക്കാത്ത ഇറച്ചി, പാല്‍,മുട്ട ഉൽപന്നങ്ങളും യു.എ.ഇ നിരോധിച്ചു.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് നടപടിയെന്ന് യു.എ.ഇ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള ഫ്രൂട്ട്സ്, വെജിറ്റബിൾ ഉൽപന്നങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് യു.എ.ഇ സർക്കാർ ഉച്ചതിരിഞ്ഞാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കേരള പഴം,പച്ചക്കറികൾ നിരോധിച്ച വിവരം കാലാവസ്ഥാ മാറ്റ പരിസ്ഥിതി മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. നിപ വൈറസ് ബാധ സംബന്ധിച്ച് ലോക ആരോഗ്യ സംഘടനയിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. പച്ചക്കറി കേരളത്തിൽ നിന്ന് കയറ്റുന്നത് തടയാൻ മൂന്നു ദിവസം മുൻപ് തന്നെ വിമാന കമ്പനികൾ, കയറ്റുമതിക്കാർ, മൊത്ത വിതരണക്കാർ എന്നിവർക്ക് നിർദേശം എത്തിയിരുന്നു. ഈ കാലയളവിൽ മറ്റു പ്രദേശങ്ങളിൽ നിന്ന് പഴവും പച്ചക്കറിയും സംഭരിച്ച് വിപണിയിലെത്തിക്കാൻ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങൾക്ക് സാധിക്കുകയും ചെയ്തു. റിഫ്റ്റ് വാലി ഫീവർ ബാധയെ തുടർന്നാണ് സൗത്ത് ആഫ്രിക്കൻ ഉൽപന്നങ്ങൾ നിരോധിച്ചത്.
Adjust Story Font
16