Quantcast

വ്യോമയാന മേഖലയില്‍ ഊര്‍ജ്ജിതമായ സ്വദേശിവത്കരണം നടപ്പാക്കി വരികയാണെന്ന് സൗദി എയര്‍ലൈന്‍സ് മേധാവി

MediaOne Logo

Jaisy

  • Published:

    4 Jun 2018 2:15 PM GMT

വ്യോമയാന മേഖലയില്‍ ഊര്‍ജ്ജിതമായ സ്വദേശിവത്കരണം നടപ്പാക്കി വരികയാണെന്ന് സൗദി എയര്‍ലൈന്‍സ് മേധാവി
X

വ്യോമയാന മേഖലയില്‍ ഊര്‍ജ്ജിതമായ സ്വദേശിവത്കരണം നടപ്പാക്കി വരികയാണെന്ന് സൗദി എയര്‍ലൈന്‍സ് മേധാവി

സ്വദേശികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതാണ് വ്യോമയാന തൊഴില്‍ മേഖല

സൗദി വ്യോമയാന മേഖലയില്‍ ഊര്‍ജ്ജിതമായ സ്വദേശിവത്കരണം നടപ്പാക്കിവരികയാണെന്ന് സൗദി എയര്‍ലൈന്‍സ് മേധാവി സാലിഹ് അല്‍ജാസിര്‍ പറഞ്ഞു. സൗദി എയര്‍ലൈന്‍സില്‍ നിലവില്‍ സേവനത്തിലുള്ള 2,000 പൈലറ്റുമാര്‍, സഹപൈലറ്റുമാര്‍ എന്നിവരില്‍ 1,600 പേരും സ്വദേശികളാണ്. എയര്‍ലൈന്‍സ് ആരോഗ്യ രംഗത്ത് 64 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിക്കഴിഞ്ഞു. സ്വദേശികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതാണ് വ്യോമയാന തൊഴില്‍ മേഖല എന്നും അല്‍ജാസിര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം പുതുതായി നിയമിച്ച 100 പൈലറ്റുമാരില്‍ 93 പേരും സ്വദേശികളാണ്. പൈലറ്റ് ജോലിക്ക് പുറമെ എയര്‍ലൈന്‍ എഞ്ചിനിയര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, എയര്‍ ഹോസ്റ്റസ്, വിമാനത്താവള ജോലിക്കാര്‍, തുടങ്ങിയവരിലും സ്വദേശികളുടെ അനുപാതം ഉയര്‍ത്തിയട്ടുണ്ട്. ഈ മേഖലയിലെ ഉപരിപഠനത്തിന് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സൗദി എയര്‍ലൈന്‍സ് 3,000 സ്വദേശികളെ വിദേശത്തേക്ക് അയച്ചിട്ടുണ്ട്. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി 2020ല്‍ സൗദി എയര്‍ലൈന്‍സിന് 200 വിമാനങ്ങളുണ്ടാവുമെന്നാണ് കണക്ക്. ഈ വിമാനങ്ങളുടെ പ്രവര്‍ത്തനത്തിനും സേവനത്തിനും ആവശ്യമായ എണ്ണം ജോലിക്കാരെയും സ്വദേശികളില്‍ നിന്ന് നിയമിക്കാനാണ് എയര്‍ലൈന്‍സ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.

TAGS :

Next Story