വാറ്റിന്റെ മറവില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ
വാറ്റിന്റെ മറവില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ
തെറ്റായ നീക്കം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനു പുറമെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് വൻതുക പിഴയും ഈടാക്കും
മൂല്യവർധിത നികുതിയുടെ മറവിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ അധികൃതർ. തെറ്റായ നീക്കം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനു പുറമെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് വൻതുക പിഴയും ഈടാക്കും. ജനുവരി ഒന്നു മുതലാണ് യുഎഇയിൽ വാറ്റ് നടപ്പാക്കുന്നത്.
മൂല്യവർധിത നികുതി നടപ്പാക്കുന്ന സാഹചര്യം മുതലെടുത്ത് നിശ്ചിത വിലയിലും കൂടുതൽ ഈടാക്കുന്ന ചില്ലറവിൽപന വ്യാപാരികൾ, വിതരണക്കാർ എന്നിവരിൽനിന്ന് ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. സാമ്പത്തിക മന്ത്രാലയമാണ് വാറ്റിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയത്.
രാജ്യത്ത് വാറ്റ് പ്രാബല്യത്തിലാകുന്ന ജനുവരി ഒന്നിന് മുമ്പും ശേഷവും വിപണിയിൽ നിരീക്ഷണം നടത്താൻ സാമ്പത്തിക മന്ത്രാലയം മറ്റു സാമ്പത്തിക സ്ഥാപനങ്ങളുമായി സഹകരിച്ച് കമ്മിറ്റി രൂപവത്കരിച്ചതായി ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. ഹാശിം ആൽ നുഐമി വ്യക്തമാക്കി. ഈ കമ്മിറ്റി മിന്നൽ പരിശോധന നടത്തും. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാൽ ഉടൻ നടപടി സ്വീകരിക്കും. വാറ്റ് പരിധിക്ക് പുറത്ത് വില ഉയർത്തിയാൽ ലക്ഷം ദിർഹം വരെ പിഴ ഈടാക്കാൻ ഉപഭോക്തൃ സംരക്ഷണ നിയമം നിർദ്ദേശിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രതിവർഷം മൂന്നേമുക്കാൽ ലക്ഷം ദിർഹത്തിൽ കൂടുതൽ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങൾക്കും വാറ്റ് ബാധകമാക്കാനാണ് തീരുമാനം.
Adjust Story Font
16