കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഔട്ട് പാസ് വിതരണം തുടങ്ങി
കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഔട്ട് പാസ് വിതരണം തുടങ്ങി
ഗാർഹികത്തൊഴിലാളികൾക്ക് താമസകാര്യാലയത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് മുദ്ര പതിച്ച ശേഷമാണ് ഔട്ട്പാസ് നൽകുന്നത്
കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഔട്ട് പാസ് വിതരണം ആരംഭിച്ചു. ഗാർഹികത്തൊഴിലാളികൾക്ക് താമസകാര്യാലയത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് മുദ്ര പതിച്ച ശേഷമാണ് ഔട്ട്പാസ് നൽകുന്നത്. ഇത്തരക്കാർക്ക് മറ്റു നടപടിക്രമങ്ങളില്ലാതെ വിമാനടിക്കറ്റെടുത്തു നാട്ടിലേക്ക് യാത്രചെയ്യാം . ഇതുവരെ ഏഴായിരത്തോളം അപേക്ഷകളാണ് ഔട്ട്പാസിനായി എംബസിയിൽ ലഭിച്ചത്. പൊതുമാപ്പിന്റെ ആദ്യദനത്തിൽ എംബസി സ്വീകരിച്ച മെല്ലെപ്പോക്ക് സമീപനം ഏറെ വിമർശിക്കപ്പെട്ടിരുന്നു . എന്നാൽ പിനീടുള്ള ദിവസങ്ങളിൽ വീഴ്ചകൾ പരിഹരിച്ചു ഉണർന്നു പ്രവർത്തിക്കാൻ എംബസി ഉദ്യോഗസ്ഥർക്ക് സാധിച്ചു.
ഗാർഹിക മേഖലയിലുള്ളവരുടെ എമർജൻസി സർട്ടിഫിക്കറ്റ് എമിഗ്രെഷൻ വകുപ്പിൽ നിന്നും ക്ലിയറൻസ് മുദ്ര പതിപ്പിച്ച ശേഷമാണ് വിതരണം ചെയ്യുന്നത് . ഇത് മൂലം ഔട്ട് പാസ് ലഭിച്ചാൽ മറ്റു നടപടിക്രമങ്ങൾ ഇല്ലാതെ ടിക്കറ്റെടുത്തു നേരെ നാട്ടിലേക്ക് പോകാം . മറ്റുവിസകാറ്റഗറികളിൽ പെട്ടവർക്കു എംബസിയിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് സമ്പാദിച്ചശേഷം എമിഗ്രേഷൻ കാര്യാലയത്തിൽ നേരിട്ടെത്തി മുദ്ര പതിപ്പിച്ച ശേഷം മാത്രമേ യാത്ര ചെയ്യാൻ കഴിയൂ.
പരമാവധി പേർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാക്കാൻ മൂന്ന് ഷിഫ്റ്റുകളിലായാണ് എംബസി ജീവനക്കാർ ജോലി ചെയ്യുന്നത് സഹായത്തിനായി സന്നദ്ധ സംഘടനാ പ്രവർത്തകരും ഒപ്പമുണ്ട്.
Adjust Story Font
16