പശ്ചിമേഷ്യന്‍ സന്ദര്‍ശനം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനിലെത്തി
പശ്ചിമേഷ്യന്‍ സന്ദര്‍ശനം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനിലെത്തി
ഒമാൻ ഭരണ നേതൃത്വവുമായി ഇന്ന് നടക്കുന്ന സുപ്രധാന ചർച്ചകൾക്കു ശേഷം അദ്ദേഹം ഉച്ചയോടെ ഡൽഹിക്കു മടങ്ങും.
പ്രധാനമന്ത്രിയുടെ ഗൾഫ് പര്യടനം തുടരുന്നു. യു.എ.ഇയിൽ നിന്ന് ഇന്നലെ വൈകീട്ട് ഒമാനിലെത്തിയ മോദി മസ്‍കത്തിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഒമാൻ ഭരണ നേതൃത്വവുമായി ഇന്ന് നടക്കുന്ന സുപ്രധാന ചർച്ചകൾക്കു ശേഷം അദ്ദേഹം ഉച്ചയോടെ ഡൽഹിക്കു മടങ്ങും.
ഫലസ്തീൻ പ്രദേശമായ റാമല്ലയിൽ നിന്നായിരുന്നു മോദിയുടെ പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ തുടക്കം. ഇന്ത്യയുടെ പ്രഖ്യാപിത ഫലസ്തീൻ നിലപാട് ആവർത്തിച്ചുറപ്പിച്ചു എന്നതാണ് മോദിയുടെ പശ്ചിമേഷ്യൻ പര്യടനത്തിന്റെ പ്രധാന നേട്ടം. രണ്ടു ദിവസങ്ങൾ യു.എ.ഇയിൽ ചെലവിട്ട മോദി ഉഭയകക്ഷി ബന്ധത്തിന് പുതിയ ദിശാബോധം നൽകുന്നതിൽ നിർണായക നേട്ടമാണ് ഉറപ്പാക്കിയത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുമായി നടന്ന ചർച്ചകൾ വലിയ വിജയമായിരുന്നു. അഞ്ചു കരാറുകളിൽ ഒപ്പുവെക്കാൻ സാധിച്ചു എന്നതിനേക്കാൾ പാക് തീവ്രവാദത്തെ പരോക്ഷമായാണെങ്കിലും വിമർശിച്ച് യു.എ.ഇക്കൊപ്പം സംയുക്ത പ്രസ്താവന നടത്താൻ സാധിച്ചത് മികച്ച നയതന്ത്ര വിജയമാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗൾഫ് ദിശാമാറ്റത്തിന്റെ സൂചനയായും കേന്ദ്രം യു.എ.ഇ നിലപാടിനെ നോക്കി കാണുന്നു. യു.എ.ഇക്കു പുറമെ ഒമാനുമായും ഏറ്റവും അടുത്ത ബന്ധം രൂപപ്പെടുത്താൻ സാധിച്ചതും ഇന്ത്യക്ക്ഭാവിയിൽ ഏറെ ഗുണം ചെയ്തേക്കും.
Adjust Story Font
16