Quantcast

സൗദി കിരീടാവകാശി ഫ്രാന്‍സില്‍

MediaOne Logo

Jaisy

  • Published:

    4 Jun 2018 11:08 PM GMT

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും

അമേരിക്കയിലെ സന്ദർശനം പൂര്‍ത്തിയാക്കി സൌദി കിരീടാവകാശി ഫ്രാൻസിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇറാന്‍, ഖത്തര്‍, യമന്‍ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫ്രാന്‍സിലെത്തുന്നത്. നാലു ദിനം നീളും സന്ദര്‍ശനം. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍‌ മാക്രോണുമായുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ട. സൌദിയുമായി മികച്ച വാണിജ്യ സാന്പത്തിക സഹകരണമുള്ള രാജ്യമാണ് ഫ്രാന്‍സ്. ഇതിനാല്‍ തന്നെ യമന്‍, ഇറാന്‍, ഖത്തര്‍ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരുമെന്ന് ഫ്രാന്‍സിലെ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. പാരീസില്‍ വെച്ച് നടക്കുന്ന സൗദി, ഫ്രാന്‍സ് എക്കണോമിക് ഫോറത്തില്‍ കിരീടാവകാശി പങ്കെടുക്കും. വിവിധ വകുപ്പ് മന്ത്രിമാരുമായും കൂടിക്കാഴ്ചയുണ്ട്. ഇരുരാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പുവെക്കും. ബുധനാഴ്ച വരെ ഫ്രാൻസിൽ തങ്ങുന്ന രാജകുമാരൻ പ്രമുഖ കമ്പനി മേധാവികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ ദ്വിദിന സന്ദർശനത്തിനായി കിരീടാവകാശി വ്യാഴാഴ്ച സ്‌പെയിനിലേക്ക് പറക്കും.

TAGS :

Next Story