സ്ത്രീ,പുരുഷ തുല്യ വേതന നിയമത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി
സ്ത്രീ,പുരുഷ തുല്യ വേതന നിയമത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി
പശ്ചിമേഷ്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു നീക്കം
ശമ്പളം നൽകുന്ന കാര്യത്തിൽ ആൺ,പെൺ വിവേചനം അവസാനിപ്പിച്ചു കൊണ്ട് യുഎഇ . സ്ത്രീ,പുരുഷ തുല്യ വേതന നിയമത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. പശ്ചിമേഷ്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു നീക്കം.
സ്ത്രീകൾക്ക് തുല്യാവസരം ഉറപ്പുവരുത്തുക, അവരെ എല്ലാ നിലക്കും ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ നീക്കം. സ്ത്രീകൾക്കും പുരുഷനും തുല്യ പരിഗണന കൽപിക്കുന്ന യുഎഇ ഭരണഘടന വേതന കാര്യത്തിലും അത് ഉയർത്തി പിടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ കാലം മുതൽ തന്നെ ലിംഗസമത്വം സംസ്ഥാപിക്കുന്നതിന്റെയും ദീർഘകാല സാമൂഹിക,സാമ്പത്തിക പ്രതിഫലനത്തിൽ അതുണ്ടാക്കുന്ന ഗുണങ്ങളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നതായും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ലിംഗത്തിന്റെ പേരിൽ വ്യത്യസ്ത വേതനം എന്ന നിലപാട് അസ്വീകാര്യമാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നിയമത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് വേണം പ്രവർത്തിക്കാനൊന്നും അധികൃതർ ആവശ്യപ്പെട്ടു.
Adjust Story Font
16