റമദാനിൽ ഹറമിലേക്കും തിരിച്ചും തീർഥാടകര്‍ക്കായി 2000 ബസുകൾ ഏർപ്പെടുത്തുന്നു
റമദാനിൽ ഹറമിലേക്കും തിരിച്ചും തീർഥാടകര്‍ക്കായി 2000 ബസുകൾ ഏർപ്പെടുത്തുന്നു
ഹറമിലെ നമസ്കാരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ബസുകൾ സർവീസ് നടത്തുക
റമദാനിൽ മക്കയിലെ ഹറമിലേക്കും തിരിച്ചും തീർഥാടകരുടെ യാത്രക്ക് 2000 ബസുകൾ ഏർപ്പെടുത്തുന്നു. ഹറമിലെ നമസ്കാരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ബസുകൾ സർവീസ് നടത്തുക. എട്ട് ദശലക്ഷം സർവീസുകളിലായി 40 ദശലക്ഷം തീർഥാടകരെ ഹറമിലേക്കും തിരിച്ചും എത്തിക്കാനാണ് പദ്ധതി.
മക്ക ഹറമിനടുത്ത് ഗതാഗത കുരുക്കൊഴിവാക്കാൻ വിവിധ സ്റ്റേഷനുകളിൽ നിന്ന് ആളുകളെ ഹറമിലേക്കും തിരിച്ചും എത്തിക്കുന്ന ചെയിൻ ബസ് സർവീസ് പദ്ധതി ഏതാനും വർഷം മുമ്പാണ് ആരംഭിച്ചത്. നല്ല ഫലം കണ്ടതിനെ തുടർന്നാണ് ഇത്തവണ പദ്ധതി വിപുലമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനിച്ചിരിക്കുന്നത്. 2000 ത്തോളം ബസുകളാണ് ഇതിനായി വിനിയോഗിക്കുക. വിവിധ പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് ഹറമിലേക്കും തിരിച്ചും ബസ് സർവീസ് ഉണ്ടാകും. മക്ക ഗവർണറും ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ് അൽഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ വർഷം വിവിധ ഗവണ്‍മെന്റ് വകുപ്പുകൾക്ക് കീഴിലെ റമദാൻ ഒരുക്കങ്ങൾ വിലയിരുത്തി. റമദാനിൽ ഹറമിലേക്കും തിരിച്ചും തീർഥാടകരുടെ യാത്രക്കായുള്ള പദ്ധതി, ഇരുഹറം കാര്യാലം, ഹറം സുരക്ഷ വിഭാഗം, മുനിസിപ്പാലിറ്റി, ട്രാഫിക്, ആരോഗ്യം തുടങ്ങിയ വകുപ്പുകൾക്ക് കീഴിലെ പദ്ധതികൾ യോഗത്തിൽ വിലയിരുത്തി.
Adjust Story Font
16