Quantcast

സൌദിയില്‍ സിനിമാ ചിത്രീകരണത്തിനും അനുമതി നല്‍കുന്നു

MediaOne Logo

Jaisy

  • Published:

    4 Jun 2018 2:45 PM GMT

സൌദിയില്‍ സിനിമാ ചിത്രീകരണത്തിനും അനുമതി നല്‍കുന്നു
X

സൌദിയില്‍ സിനിമാ ചിത്രീകരണത്തിനും അനുമതി നല്‍കുന്നു

ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനവും മാര്‍ഗ നിര്‍ദ്ദേശവും ഉടന്‍ പുറത്തിറക്കും

തിയറ്ററുകള്‍ തുറന്നതിന് പിന്നാലെ സൌദിയില്‍ സിനിമാ ചിത്രീകരണത്തിനും അനുമതി നല്‍കുന്നു. ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനവും മാര്‍ഗ നിര്‍ദ്ദേശവും ഉടന്‍ പുറത്തിറക്കും. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ വെച്ച് ഇത് സംബന്ധിച്ച ധാരണകള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ മലയാള സംവിധായകരും സൌദിയില്‍ ഷൂട്ടിങിനുള്ള ശ്രമത്തിലാണ്.

ലോക ശ്രദ്ധ നേടിയ സംഭവമായിരുന്നു സൌദിയിലെ തിയറ്ററുകള്‍ തുറക്കല്‍. രാജ്യത്തൊട്ടാകെ 300 തിയറ്ററുകളാണ് ഇനി തുറക്കാനിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഷൂട്ടിങിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ തുറന്നു കൊടുക്കുക. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശവും പ്രഖ്യാപനവും ഉടനുണ്ടാകും. ഏതൊക്കെ മേഖലയാകും സിനിമാ ഡോക്യുമെന്ററി ചിത്രീകരണങ്ങള്‍ക്ക് തുറന്നു കൊടുക്കുക എന്നതിലും ഉടന്‍ വ്യക്തത വരും. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ സൌദിയുടെ പ്രത്യേക സ്റ്റാളുണ്ട്. ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയയുടെ നേതൃത്വത്തിലാണ് ഇവിടെ സൌദി സംഘമുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് സൌദിയില്‍ സിനിമാ ഷൂട്ടിങിനുള്ള ധാരണയാകുന്നതായി അറിയിച്ചത്. സൌദി സര്‍ക്കാറിലേക്ക് നിശ്ചിത തുകയടച്ചാകും ഇതിനുള്ള അനുമതികള്‍ നല്‍കുക. വിവിധ മലയാള സിനിമകള്‍ക്കും സൌദി മണലാരണ്യം സാക്ഷ്യം വഹിക്കുമെന്നുറപ്പ്.

TAGS :

Next Story