നികുതി വെട്ടിപ്പ് കണ്ടെത്താന്‍ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടങ്ങി
നികുതി വെട്ടിപ്പ് കണ്ടെത്താന്‍ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടങ്ങി
5000 സ്ഥാപനങ്ങളില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു
നികുതി വെട്ടിപ്പ് കണ്ടെത്താന്‍ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ സകാത്ത് ആന്റ് ടാക്സ് വിഭാഗത്തിന്റെ പരിശോധന തുടങ്ങി. 5,000 സ്ഥാപനങ്ങളില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു. റമദാന്‍ തുടങ്ങുന്ന സാഹചര്യചത്തില്‍ രാജ്യത്തൊട്ടാകെ പരിശോധന ശക്തമാക്കുകയാണ്.
ജനുവരി ഒന്നിനാണ് സൌദിയില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തിലായത്. അതിന് ശേഷം നടക്കുന്ന ഏറ്റവും ശക്തമായ പരിശോധനയാണ് ഇപ്പോഴത്തേത്. റമദാന്‍ തുടങ്ങിയതോടെ രാജ്യത്തൊട്ടാകെ വിപണി സജീവമാണ്. ഈ സാഹചര്യത്തിലാണ് വിപണിയിലെ കൃത്രിമത്വവും വെട്ടിപ്പും പരിശോധിക്കുന്നത്. അഞ്ച് ശതമാനമാണ് രാജ്യത്ത് നികുതി. ഇതില്‍ കൂടുതല്‍ വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വാറ്റ് ഈടാക്കാന്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ നികുതി പിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ലക്ഷം റിയാലാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തുന്ന തുക. പരിശോധനയില്‍ സൌദി വത്കരണം പാലിക്കാത്ത സ്ഥാപനങ്ങളെയും കണ്ടെത്തി. ഇവയില്‍ ചിലത് താല്‍ക്കാലികമായി പൂട്ടി. പിഴയടച്ച് ചട്ടങ്ങള്‍ പാലിച്ചാല്‍ മാത്രം നിബന്ധനകള്‍ക്ക് വിധേയമായി കട വീണ്ടും തുറക്കാം. ഗുരുതര ലംഘനങ്ങള്‍ നടത്തിയവര്‍ക്ക് സ്ഥാപനം തുറക്കല്‍ പ്രയാസമാകും. രാജ്യത്തൊട്ടാകെ 5200 സ്ഥാപനങ്ങളിലാണ് ഇതിനകം കൃത്രിമം കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും.
Adjust Story Font
16