റമദാനിൽ അപകടങ്ങൾ ഒഴിവാക്കാൻ പൂർണ ജാഗ്രത പാലിക്കണമെണമെന്ന് ഒമാന്‍ പൊലീസ്
റമദാനിൽ അപകടങ്ങൾ പലതും സംഭവിക്കുന്നത് ക്ഷീണം കാരണമാണെന്ന് ഒമാൻ റോഡ് സുരക്ഷാ അസോസിയേഷൻ സി. ഇ. ഒ അലി അൽ ബർവാനി പറഞ്ഞു
റമദാനിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ പൂർണ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസും ഒമാൻ റോഡ് സുരക്ഷാ അസോസിയേഷനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. റമദാനിൽ അപകടങ്ങൾ പലതും സംഭവിക്കുന്നത് ക്ഷീണം കാരണമാണെന്ന് ഒമാൻ റോഡ് സുരക്ഷാ അസോസിയേഷൻ സി. ഇ. ഒ അലി അൽ ബർവാനി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഒമാനിൽ റോഡപകടങ്ങൾ കുറഞ്ഞ് വരികയാണ്. 2016 നെക്കാൾ കുറഞ്ഞ അപകട നിരക്കാണ് കഴിഞ്ഞ റമദാനിൽ റിപ്പോർട്ട് ചെയ്തത്. ഓരോ വർഷവും പുതിയ റോഡുകൾ തുറക്കുന്നത് അപകട നിരക്ക് കുറക്കാൻ സഹായിക്കുന്നുണ്ട്. 'സേഫ് റമദാൻ' എന്നതാണ് റോഡ് സുരക്ഷാ അസോസിയേഷന്റെ ഈ റമദാനിലെ മുദ്രാവാക്യം. ഏറെ ദൂരം വാഹനമോടിക്കാനുള്ളവർ ലക്ഷ്യത്തിലെത്താൻ നേരത്തെ യാത്ര പുറപ്പെടണമെന്നും അലി അൽ ബർവാനി പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ നിലവിൽ വന്ന പുതിയ ഗതാഗത നിയമത്തെ ബർവാനി സ്വാഗതം ചെയ്തു. നോമ്പ് തുറക്കാൻ പോവുന്നവർ തിരക്ക് പിടിക്കരുതെന്ന് റോയൽ ഒമാൻ പൊലീസും മുന്നറിയിപ്പ് നൽകി.സുരക്ഷാ മാനദന്ധങ്ങൾ പാലിച്ചാണ് വാഹനങ്ങൾ ഓടിക്കേണ്ടതെന്ന് റോയൽ ഒമാൻ പൊലീസും ആവശ്യപ്പെട്ടു. മുൻ കാലങ്ങളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിരുന്നത് റമദാനിലാണ്.
Adjust Story Font
16