യൂണിറ്റി ഖത്തര്‍ ദോഹയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
യൂണിറ്റി ഖത്തര്‍ ദോഹയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ഖത്തര്‍ മതകാര്യ മന്ത്രാലയ പ്രതിനിധിയും ആസ്പയര്‍ മസ്ജിദ് ഖതീബുമായ ഹാസിം റിജാബ് മുഖ്യാതിഥിയായി പങ്കെടുത്തു
ഒരുമയുടെ സന്ദേശം പകര്‍ന്ന് ഖത്തറിലെ വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യൂണിറ്റി ഖത്തര്‍ ദോഹയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഖത്തര്‍ മതകാര്യ മന്ത്രാലയ പ്രതിനിധിയും ആസ്പയര്‍ മസ്ജിദ് ഖതീബുമായ ഹാസിം റിജാബ് മുഖ്യാതിഥിയായി പങ്കെടുത്തു.
കേരളത്തിലെ വിവിധ മുസ്ലിം സംഘടനകളുടെ ഗള്‍ഫ് പ്രാതിനിധ്യമുള്ള പത്തോളം കൂട്ടായ്മകളുടെ ഖത്തറിലെ പൊതുവേദിയായ യൂണിറ്റി റമദാനില്‍ എല്ലാ വര്‍ഷവും ഒത്തുചേരല്‍ സംഘടിപ്പിക്കാറുണ്ട്. ദോഹയിലെ ഗള്‍ഫ് പാരഡൈസ് ഹോട്ടലില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ഖത്തര്‍ മതകാര്യ വകുപ്പ് പ്രതിനിധി കൂടിയായ ആസ്പയര്‍ മസ്ജിദ് ഖതീബ് ഹാസിം റിജാബാണ് ഇത്തവണ അതിഥിയായെത്തിയത്. മലയാളി കൂട്ടായ്മകളുടെ വിവിധ രംഗങ്ങളിലുള്ള ഇടപെടലുകള്‍ പ്രവാസികള്‍ക്കിടിയില്‍ രചനാത്മക മാറ്റങ്ങള്‍ കൊണ്ടുവരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സംഘടനകളുടെ നേതൃ തലത്തിലുള്ളവരാണ് ഇത്തവണത്തെ സംഗമത്തില്‍ പങ്കെടുത്തത്. ഇഫ്താര്‍ സംഗമത്തെ ഐക്യത്തിന്റയും സാഹോദര്യത്തിന്റെയും വേദിയാക്കി മാറ്റുകയായിരുന്നു യൂണിറ്റി ഖത്തര്‍ . യൂണിറ്റി ഭാരവാഹികള്‍ക്കു പുറമെ വിവിധ സംഘടനാ പ്രതിനിധികളും സംസാരിച്ചു.
Adjust Story Font
16