Quantcast

ലിനിയുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് പ്രവാസി വനിതകളുടെ സ്ഥാപനം

MediaOne Logo

Khasida

  • Published:

    4 Jun 2018 8:29 AM GMT

ലിനിയുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് പ്രവാസി വനിതകളുടെ സ്ഥാപനം
X

ലിനിയുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് പ്രവാസി വനിതകളുടെ സ്ഥാപനം

പാലക്കാട്ടെ അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസം ഏറ്റെടുക്കുക.

സേവനത്തിനിടെ നിപ വൈറസ് ബാധിച്ച് മരിച്ച നേഴ്സ് ലിനിയുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ പ്രവാസി വനിതകളുടെ സ്ഥാപനം രംഗത്ത്. പാലക്കാട്ടെ അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസം ഏറ്റെടുക്കുക.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയും അവരുടെ കുടുംബവും കേരളത്തിന്റെ നൊമ്പരമായി മാറവെയാണ് അവരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് അബൂദബിയിലെ പ്രവാസി വനിതകള്‍ നേതൃത്വം നല്‍കുന്ന പാലക്കാട് നെന്മാറയിലെ സ്ഥാപനം രംഗത്തുവന്നത്. ലിനിയുടെ മക്കളായ ഋതുലിന്റെയും സിദ്ധാര്‍ഥിന്റെയും പഠനം പൂര്‍ണമായും അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റെടുക്കുകയാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍മായ ജ്യോതി പാലാട്ടും, ശാന്തി പ്രമോദും മീഡിയവണ്ണിനോട് പറഞ്ഞു.

നിപ വൈറസിനെ കുറിച്ച് ജീവിതം കൊണ്ട് മുന്നറിയിപ്പ് നല്‍കിയാണ് ലിനി കടന്നുപോയത്. പാലക്കാട് ജില്ലയില്‍ രോഗബാധ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും സ്ഥാപനം മുന്നിട്ടിറങ്ങും. കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തത് സംബന്ധിച്ച രേഖകള്‍ കുടുംബത്തിന് ഉടന്‍ കൈമാറുമെന്നും അവൈറ്റിസ് അധികൃതര്‍ പറഞ്ഞു.

TAGS :

Next Story