തൊഴിലാളികള്‍ക്ക് ഇഫ്താറിനുമുള്ള ഭക്ഷണമെത്തിച്ചു കൊടുത്ത് ഖത്തറിലെ വനിതാ കൂട്ടായ്മ
തൊഴിലാളികള്‍ക്ക് ഇഫ്താറിനുമുള്ള ഭക്ഷണമെത്തിച്ചു കൊടുത്ത് ഖത്തറിലെ വനിതാ കൂട്ടായ്മ
നോമ്പ് തുടങ്ങിയതു മുതല്‍ ഈ വനിതകള്‍ തിരക്കിലാണ്
റമദാനില്‍ സാധാരണ തൊഴിലാളികള്‍ക്ക് നോമ്പെടുക്കാനും ഇഫ്താറിനുമുള്ള ഭക്ഷണം സ്വന്തം വീടുകളില്‍ പാകം ചെയ്ത് എത്തിച്ചു നല്‍കുകയാണ് ഖത്തറിലെ ഒരു വനിതാ കൂട്ടായ്മ . കള്‍ച്ചറല്‍ ഫോറത്തിന്റെ വനിതാവിഭാഗമായ നടുമുറ്റം ഖത്തറാണ് ദിവസവും ഭക്ഷണമൊരുക്കി തൊഴിലാളികള്‍ക്ക് നല്‍കുന്നത്.
നോമ്പ് തുടങ്ങിയതു മുതല്‍ ഈ വനിതകള്‍ തിരക്കിലാണ് . വീട്ടുകാര്‍ക്കെന്ന പോലെ ഖത്തറിലെ വിവിധ ലേബര്‍ ക്യാമ്പുകളിലും ബാച്ച്‌ലര്‍ താമസകേന്ദ്രങ്ങളിലും കഴിയുന്ന തൊഴിലാളികള്‍ക്കും ഭക്ഷണമൊരുക്കി നല്‍കുന്ന തിരക്കാണിവര്‍ക്ക് . ദിവസവും നൂറു കണക്കിനാളുകള്‍ക്കാണിവര്‍ ഭക്ഷണമെത്തിക്കുന്നത് . ഇഫ്താറിനു മാത്രമല്ല , സുഹൂറിനും ആവശ്യമായ ഭക്ഷണം പാകം ചെയ്ത് ചൂടോടെയെത്തിക്കുകയാണിവര്‍ . ഖത്തറിലുടനീളം 9 എരിയകളിലായാണ് നടുമുറ്റം പ്രവര്‍ത്തകര്‍ നാടന്‍ ഭക്ഷണം വിതരണം ചെയ്യുന്നത് .
പത്തിരിയും കോഴിക്കറിയും പഴങ്ങളും പലഹാരങ്ങളും ചോറും കറികളുമെല്ലാം പാക്ക് ചെയ്ത് വിതരണത്തിന് തയ്യാറാക്കുന്നു. വൈകുന്നേരമാവുമ്പോഴേക്കും കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരായ യുവാക്കളെത്തി വാഹനങ്ങളില്‍ ഇത് ക്യാമ്പുകളിലേക്ക് എത്തിക്കുന്നു കഴിഞ്ഞ മൂന്ന് വര്‍ഷമായി നടുമുറ്റം വനിതകള്‍ക്കിത് മുടങ്ങാതെയുള്ള ശീലമാണ്.
Adjust Story Font
16