Quantcast

ഇന്ത്യയില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം മദീനയിലെത്തി

MediaOne Logo

Sithara

  • Published:

    5 Jun 2018 9:23 AM GMT

ഇന്ത്യയില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം മദീനയിലെത്തി
X

ഇന്ത്യയില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം മദീനയിലെത്തി

ഹാജിമാര്‍ ഉള്‍പ്പെടെ 340 പേരടങ്ങുന്ന സംഘമാണ് ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ വിമാനത്തിലുണ്ടായിരുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ വരവ് ആരംഭിച്ചു. ഇന്ത്യയില്‍ നിന്നായിരുന്നു ഇത്തവണത്തെ ആദ്യ ഹജ്ജ് വിമാനം മദീനയിലെത്തി. ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ സംഘത്തെ മദീന വിമാനത്താവളത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങും സൌദി ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

ഹാജിമാര്‍ ഉള്‍പ്പെടെ 340 പേരടങ്ങുന്ന സംഘമാണ് ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ അധികൃതരും സൌദി ഹജ്ജ് മന്ത്രാലയ പ്രതിനിധികളും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പാണ് തീര്‍ഥാടകര്‍ക്ക് നല്‍കിയത്. മദീനയുടെ പാരമ്പര്യ രീതിയിലായിരുന്നു സ്വീകരണം. നിശ്ചയിച്ചതിലും 40 മിനുട്ട് നേരത്തെ പുലര്‍ച്ചെ അഞ്ചിന് എയര്‍ ഇന്ത്യ വിമാനം മദീനയിലെത്തി. തീര്‍ഥാകരെല്ലാം വളരെ സംതൃപ്തിയിലാണ്.

മസ്ജിദുന്നബവിക്ക് സമീപം മുഖ്താറ അല്‍ ആലിമിയ്യ ഹോട്ടലിലാണ് തീര്‍ഥാടകരുടെ താമസം. ആറ് വിമാനങ്ങളിലായി 1690 തീര്‍ഥാടകരാണ് ഇന്ന് മദീനയിലെത്തുക. ഡല്‍ഹി, ഗയ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ വീതവും മംഗലാപുരം, വാരണാസി, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്നും ഓരോ വിമാനവും ഇന്ന് സര്‍വീസ് നടത്തും.

TAGS :

Next Story