കായിക നിയമ ഭേദഗതിയുടെ കരടിന് കുവൈത്ത് പാർലമെന്റിന്റെ അംഗീകാരം
കായിക നിയമ ഭേദഗതിയുടെ കരടിന് കുവൈത്ത് പാർലമെന്റിന്റെ അംഗീകാരം
ഞായറാഴ്ച കരട് ബിൽ വോട്ടിനിട്ടപ്പോൾ ബഹുഭൂരിപക്ഷം എംപിമാരും ഭേദഗതിയെ അനുകൂലിച്ചു
കായിക നിയമ ഭേദഗതിയുടെ കരടിന് കുവൈത്ത് പാർലമെന്റിന്റെ അംഗീകാരം . ഞായറാഴ്ച കരട് ബിൽ വോട്ടിനിട്ടപ്പോൾ ബഹുഭൂരിപക്ഷം എംപിമാരും ഭേദഗതിയെ അനുകൂലിച്ചു . അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള പുതിയ നിയമം പ്രാബല്യത്തിയാൽ ഫിഫ ഉൾപ്പെടെയുള്ള സംഘടനകൾ കുവൈത്തിന് മേൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും .
രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസരിച്ച് ഭേദഗതി ചെയ്ത പുതിയ കായിക നിയമം ചർച്ച ചെയ്യുന്നതിന് പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിലാണ് വോട്ടെടുപ്പ് നടന്നത് . ആദ്യ റൗണ്ട് വോട്ടെടുപ്പിൽ 48 എം.പിമാരിൽ 44 പേർ അനുകൂലിച്ചു വോട്ട് ചെയ്തപ്പോൾ മൂന്നുപേർ മാത്രമാണ് ഭേദഗതിയെ എതിർത്തത് . രണ്ടാം റൗണ്ടിൽ 51 അംഗങ്ങളിൽ 47 പേർ അനുകൂലിച്ചപ്പോൾ മൂന്നുപേർ എതിർക്കുകയും ഒരാൾ വിട്ടുനിൽക്കുകയും ചെയ്തു. കായികഭരണവുമായി ബന്ധപെട്ടു അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കുവൈത്ത് വീഴ്ചവരുത്തിയെന്നു ചൂണ്ടിക്കാട്ടി ഫിഫ ഐ ഓ സി തുടങ്ങിയ രാജ്യാന്തര കമ്മറ്റികൾ കുവൈത്തിനെതിരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു . രാജ്യത്തെ കായിക നിയമം ഭേദഗതി ചെയ്യണമെന്നതായിരുന്നു അന്താരാഷ്ട്ര കായിക സംഘടനകളുടെ പ്രധാന ആവശ്യം. ഇക്കാര്യം പരിഗണിച്ചു രാജ്യത്തെ കായിക ഭരണ സമിതികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന തരത്തിലാണ് ഭേദഗതി. ഭാരവാഹി തെരഞ്ഞെടുപ്പ് അടക്കം എല്ലാ കാര്യങ്ങളിലും കായികസംഘടനകൾക്ക് പുതിയ നിയമം പൂർണ സ്വാതന്ത്ര്യം നൽകുന്നുണ്ട് ഖത്തറിലെ നിയമങ്ങൾക്ക് സമാനമായാണ് കുവൈത്ത് പുതുതായി രൂപം നൽകിയ സ്പോർട്സ് നിയമമെന്ന് സൂചനയുണ്ട്. പുതിയ നിയമത്തിൽ ഫിഫയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും എതിർപ്പൊന്നും അറിയിച്ചിട്ടില്ലെന്നാണ് വിവരം .
Adjust Story Font
16