ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് സ്റ്റാളില്‍ മലയാള പുസ്തകങ്ങള്‍ തേടി നിരവധി പേര്‍
ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് സ്റ്റാളില്‍ മലയാള പുസ്തകങ്ങള്‍ തേടി നിരവധി പേര്‍
ഐ പി എച്ച് കൃതികള്‍ക്കു പുറമെ മറ്റു പ്രസാധകരുടെ പുസ്‌തകങ്ങളും 50 ശതമാനം വിലക്കിഴിവിലാണ് ദോഹ ബുക്‌ഫെയറിലെ ഐ പി എച്ച് സ്റ്റാളില്‍ വിറ്റഴിക്കുന്നത്
ദോഹ രാജ്യാന്തര പുസ്തകോത്സവത്തിലെ സ്ഥിരസാന്നിദ്ധ്യമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് സ്റ്റാളില്‍ മലയാള പുസ്തകങ്ങള്‍ തേടി നിരവധി പേരെത്തുന്നു. ഐ പി എച്ച് കൃതികള്‍ക്കു പുറമെ മറ്റു പ്രസാധകരുടെ പുസ്‌തകങ്ങളും 50 ശതമാനം വിലക്കിഴിവിലാണ് ദോഹ ബുക്‌ഫെയറിലെ ഐ പി എച്ച് സ്റ്റാളില്‍ വിറ്റഴിക്കുന്നത് . മേളയുടെ സമാപനം ഇന്ന് നടക്കും .
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മലയാളസാന്നിദ്ധ്യമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രാധാനമായും ഇസ്ലാമിക സാഹിത്യങ്ങളുടെ പ്രസാധനം നിര്‍വ്വഹിച്ച ഐ പി എച്ച് , മലയാളം ഇംഗ്ലീഷ് ഭാഷകളിലെ മറ്റു പ്രസാധകരുടെ പുസ്തകങ്ങള്‍ കൂടി പുസ്തകോത്സവത്തില്‍ എത്തിച്ചിട്ടുണ്ട് . കഥകള്‍ക്കും നോവലുകള്‍ക്കും പുറമെ ബാലസാഹിത്യങ്ങള്‍ക്കും ഖുര്‍ആന്‍ പരിഭാഷകള്‍ക്കും മേളയില്‍ ആവശ്യക്കാര്‍ ഏറെ യാണെന്ന് ഐ പി എച്ച് പ്രതിനിധികള്‍ പറഞ്ഞു.
മേളയില്‍ 1 77 ആണ് ഐ പി എച്ച് സ്റ്റാള്‍ നമ്പര്‍ 500 ലധികം ഐ പി എച്ച് കൃതികള്‍ക്കു പുറമെ മലയാളത്തിലെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങള്‍ക്കും സ്റ്റാളില്‍ 50 ശതമാനം വിലക്കിഴിവ് നല്‍കുന്നുണ്ട് . സന്ദര്‍ശകരെ കൂടുതലായി ആകര്‍ഷിക്കാനുള്ള കാരണവും ഈ വിലക്കിഴിവ് തന്നെയാണ് . കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് കൃതികള്‍തേടി മലയാളികളല്ലാത്ത സന്ദര്‍ശകരും കൂടുതലായി എത്തുന്നുണ്ട്. 45 രാജ്യങ്ങളില്‍ നിന്നുള്ള 700 ല്‍ പരം പ്രസാധകരുമായി നവംബര്‍ 29 ന് ദഫ്‌നയിലെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാരംഭിച്ച ആരംഭിച്ച മേള ഇന്ന് സമാപിക്കും.
Adjust Story Font
16