ഈജിപ്ത് പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന് തുടക്കമായി
ഈജിപ്ത് പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന് തുടക്കമായി
പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ഒമാനിലെത്തുന്ന സീസിക്കായി ഔദ്യോഗിക സ്വീകരണ പരിപാടികൾ ആണ് ഒരുക്കിയിരുന്നത്
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ മൂന്ന് ദിവസത്തെ ഒമാൻ സന്ദർശനത്തിന് തുടക്കമായി. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ഒമാനിലെത്തുന്ന സീസിക്കായി ഔദ്യോഗിക സ്വീകരണ പരിപാടികൾ ആണ് ഒരുക്കിയിരുന്നത്.
മസ്കത്ത് ഗേറ്റില്‍ സുൽത്താൻ ഖാബൂസ് ബിൻ സൈദ് ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍സീസിയെ സ്വീകരിച്ചു. തുടർന്ന് സുൽത്താനും ഈജിപ്ത് പ്രസിഡന്റും ഒരുമിച്ചുള്ള മോട്ടോർകേഡ് കുതിരപട്ടാളത്തിന്റെ അകമ്പടിയോടെ അൽആലം കൊട്ടാരത്തിലേക്ക് നീങ്ങി. റോയൽ ഗാർഡ് ഓഫ് ഒമാന്റെ സംഗീതത്തിന് പുറമെ അതിഥിക്കുള്ള ആദര സൂചകമായി 21 ആചാരവെടികളും മുഴങ്ങി. ഇരുനേതാക്കളും ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെ പരസ്പരം പരിചയപ്പെട്ടു. നേരത്തെ റോയൽ വിമാനത്താവളത്തിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദിന്റെയും വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവിയുടെയും നേതൃത്വത്തിലാണ് സീസിയെയും സംഘത്തെയും സ്വീകരിച്ചത്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഈജിപ്ത് പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. നാളെ വരെ സുൽത്താൻ ഖാബൂസ് റോഡിൽ അൽ സഹ്വ റൗണ്ട് എബൗട്ട് മുതൽ മദീനത്ത് സുൽത്താൻ ഖാബൂസ് വരെ റോഡിന്റെ രണ്ടുവശങ്ങളിൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട്.
Adjust Story Font
16