Quantcast

കുവൈത്ത് പൊതുമാപ്പ്; ആനുകൂല്യം പ്രയോജനപ്പെടുത്തിയത്​ 4000ത്തോളം പേർ മാത്രം

MediaOne Logo

Jaisy

  • Published:

    5 Jun 2018 10:36 AM GMT

കുവൈത്ത് പൊതുമാപ്പ്; ആനുകൂല്യം പ്രയോജനപ്പെടുത്തിയത്​ 4000ത്തോളം പേർ മാത്രം
X

കുവൈത്ത് പൊതുമാപ്പ്; ആനുകൂല്യം പ്രയോജനപ്പെടുത്തിയത്​ 4000ത്തോളം പേർ മാത്രം

10,000ത്തിലേറെ പേർ പൊതുമാപ്പ്​ ഇളവ്​ പ്രയോജനപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുമുണ്ട്

കുവൈത്തിൽ പൊതുമാപ്പ്​ പ്രാബല്യത്തിലായത്തിനു ശേഷം കഴിഞ്ഞ ആറുദിവസങ്ങളിൽ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്​ 4000ത്തോളം പേർ മാത്രം. നാടു വിട്ടവരുടെയും താമസം നിയമപരമാക്കിയവരുടെയും ചേർത്തുള്ള കണക്കാണിത്​. 10,000ത്തിലേറെ പേർ പൊതുമാപ്പ്​ ഇളവ്​ പ്രയോജനപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുമുണ്ട്.

2000 ഇന്ത്യക്കാരാണ് കഴിഞ്ഞ ആറു ദിവസങ്ങൾക്കിടെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 1000 ഈജിപ്തുകാരും 500 ഫിലിപ്പീൻ പൗരന്മാരും 400 ബംഗ്ലാദേശുകാരും ഈ കാലയളവിൽ നാടുവിടുകയോ രേഖകൾ ശരിയാക്കുകയോ ചെയ്തിട്ടുണ്ട് . പൊതുമാപ്പ്​ പ്രാബല്യത്തിലായ ദിവസം 200 പേരും രണ്ടാം ദിവസം 250 പേരുമാണ്​ വിമാനത്താവളം വഴി കയറിപ്പോയത്​. രേഖകൾ ശരിയാക്കുന്നതിലുള്ള താമസമാണ്​ ആദ്യ ദിവസങ്ങളിൽ എണ്ണം കുറയാൻ കാരണം. വരുംദിവസങ്ങളിൽ നാടുവിടുന്നവരുടെ വൻ ഒഴുക്കുണ്ടാവുമെന്നാണ്​ കരുതുന്നത്​. ഔട്ട്​പാസിനായി വിവിധ രാജ്യങ്ങളുടെ എംബസികളിലും എമിഗ്രേഷൻ ഓഫീസിലും വൻ തിരക്കാണ്​ അനുഭവപ്പെടുന്നത്​.

വലിയ ചോദ്യംചെയ്യലോ സങ്കീർണമായ നടപടികളോ കൂടാതെയാണ് ​ വിമാനത്താവളം വഴി പൊതുമാപ്പ്​ ആനുകൂല്യം ഉപയോഗപ്പെടുത്തി പോവുന്നവരെ അയക്കുന്നത്​. 154,000 അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നാണ്​ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്​. ഇത്​ വെച്ചുനോക്കുമ്പോൾ ഇതുവരെ ഇളവ് പ്രയോജനപ്പെടുത്താനെത്തിയവരുടെ എണ്ണം വളരെ കുറവാണ്​. അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടാൻ മാർച്ച്​ തുടക്കത്തിൽ വ്യാപക പരിശോധനക്ക്​ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്​. പൊതുമാപ്പ്​ ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് പുതിയ വിസയിൽ തിരിച്ചെത്തുന്നതിന്​ തടസ്സമില്ല. എന്നാൽ, അതുകഴിഞ്ഞ്​ പരിശോധനയിൽ പിടിക്കപ്പെട്ടാൽ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഫിംഗർ പ്രിന്റ്​ എടുത്തു നാടുകടത്തുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

TAGS :

Next Story