Quantcast

ഖത്തറില്‍ പൊതു-സ്വകാര്യ മേഖലകളില്‍ 4000ത്തോളം തൊഴിലവസരങ്ങള്‍

MediaOne Logo

Jaisy

  • Published:

    5 Jun 2018 11:56 AM GMT

ഖത്തറില്‍ പൊതു-സ്വകാര്യ മേഖലകളില്‍ 4000ത്തോളം തൊഴിലവസരങ്ങള്‍
X

ഖത്തറില്‍ പൊതു-സ്വകാര്യ മേഖലകളില്‍ 4000ത്തോളം തൊഴിലവസരങ്ങള്‍

സ്വദേശികള്‍ക്കാണ് മുന്‍ഗണനയെങ്കിലും അപേക്ഷകരില്ലെങ്കില്‍ വിദേശികളെയും പരിഗണിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോക്ടര്‍ ഈസ ബിന്‍ സഅദ് അല്‍ ജഫാലി അ​​ൽ നു​​ഐ​​മി വ്യക്തമാക്കി

ഖത്തറില്‍ പൊതു-സ്വകാര്യ മേഖലകളില്‍ 4000 ത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉള്ളതായി ഭരണനിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം . സ്വദേശികള്‍ക്കാണ് മുന്‍ഗണനയെങ്കിലും അപേക്ഷകരില്ലെങ്കില്‍ വിദേശികളെയും പരിഗണിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോക്ടര്‍ ഈസ ബിന്‍ സഅദ് അല്‍ ജഫാലി അ​​ൽ നു​​ഐ​​മി വ്യക്തമാക്കി.

ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3798 ഒഴിവുകളില്‍ അധികവും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കാണ് , പൊതുമേഖലയില്‍ 3337 ഉം സ്വകാര്യ മേഖലയില്‍ 461 ഉം തസ്തികളിലേക്കാണ് ഉടന്‍ നിയമനം നടക്കുക. ഭ​​ര​​ണ​​നി​​ർ​​വ്വഹ​​ണ വി​​ക​​സ​​ന, തൊ​​ഴി​​ൽ സാ​​മൂ​​ഹി​​ക മ​​ന്ത്രാ​​ല​​യം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തിയ കണക്കിനു പുറമെ സ്വകാര്യമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി തൊഴിലവസരങ്ങളും ഉണ്ട്. എ​​ല്ലാ ത​​സ്​​​തി​​ക​​ക​​ളി​​ലേ​​ക്കു​​മു​​ള്ള അ​​പേ​​ക്ഷാ ന​​ട​​പ​​ടി​​ക​​ൾ ആ​​രം​ഭി​​ച്ചു​​വെ​​ന്നും ജോ​​ലി തേ​​ടു​​ന്ന​​വ​​ർ ത​​ങ്ങ​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ ര​ജി​​സ്​​​റ്റ​​ർ ചെ​​യ്യ​​ണ​​മെ​​ന്നും താഴില്‍ സാമൂഹിക കാര്യ മ​​ന്ത്രി ഡോ. ​​ഈ​​സ ബി​​ൻ സ​​അ​​ദ് അ​​ൽ ജ​​ഫാ​​ലി അ​​ൽ നു​​ഐ​​മി ആവശ്യപ്പെട്ടു.

2016ലെ 15ാം ​​ന​​മ്പ​​ർ മാ​​ന​​വി​​ക വി​​ഭ​​വ​​ശേ​​ഷി നി​​യ​​മ​​ത്തിന്റെ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​ണ് ഈ ​​ത​​സ്​​​തി​​ക​​ക​​ളി​​ലേ​​ക്കു​​ള്ള നി​​യ​​മ​​നം ന​​ട​​ത്തു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. യോഗ്യരായ സ്വദേശികള്‍ക്കാണ് മുന്‍ഗണന പിന്നീട് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരെയും തുടര്‍ന്ന് അറബ് പൗരന്‍മാരെയും പരിഗണിക്കും ഇത് കഴിഞ്ഞായിരിക്കും ഇന്ത്യക്കാരടക്കമുള്ള പ്രവാസികളെ പരിഗണിക്കുക. സ്വ​​ദേ​​ശി​​ തൊ​​ഴിലന്വോഷകര്‍ക്കായി മ​​ന്ത്രാ​​ല​​യം പ്ര​​ത്യേ​​ക വെ​​ബ്സൈ​​റ്റ് ആ​​രം​​ഭി​​ച്ചിട്ടുണ്ട് .

TAGS :

Next Story