Quantcast

ശല്യക്കാരായ ബാച്ചിലർമാർക്കെതിരെ മസ്കത്തില്‍ നടപടി

MediaOne Logo

Khasida

  • Published:

    5 Jun 2018 6:28 PM GMT

ശല്യക്കാരായ ബാച്ചിലർമാർക്കെതിരെ മസ്കത്തില്‍ നടപടി
X

ശല്യക്കാരായ ബാച്ചിലർമാർക്കെതിരെ മസ്കത്തില്‍ നടപടി

കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ബാച്ച്‍ലർമാർ വൃത്തിഹീനമായും മറ്റുള്ളവർക്ക്​ശല്യം ചെയ്യുന്ന രീതിയിലും താമസിക്കുന്നതാണ്​നടപടിയുടെ പ്രധാന കാരണം.

താമസമേഖലകളിൽ കുടുംബമില്ലാതെ താമസിക്കുന്നവർക്കെതിരെ മസ്‍കത്ത്​ മുനിസിപ്പാലിറ്റി നടപടി തുടരുന്നു. കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ബാച്ച്‍ലർമാർ വൃത്തിഹീനമായും മറ്റുള്ളവർക്ക്​ ശല്യം ചെയ്യുന്ന രീതിയിലും താമസിക്കുന്നതാണ് ​നടപടിയുടെ പ്രധാന കാരണം.

ഒരു റൂമിൽ നിരവധിപേർ താമസിക്കുന്നതും വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റുള്ളവർക്ക്​ ശല്യമാവുന്ന രീതിയിൽ പ്രദർശിപ്പിക്കുന്നതും നടപടിക്ക്​ കാരണമാണ്​. സാമൂഹിക സുരക്ഷക്ക്​ ഹാനികരമാവുകയും കുടുംബങ്ങൾക്ക്​ ശല്യമാവുകയും ചെയ്തതോടെയാണ്​ നഗരസഭാധികൃതർ ഇത്തരക്കാർക്കെതിരെ നടപടി എടുക്കുന്നത്​.

സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ നേരത്തെ കുടുംബമായി കഴിഞ്ഞവർ പലരും ഇപ്പോൾ ഒറ്റക്കാണ് ​താമസിക്കുന്നത്​. കുടുംബം നാട്ടിലേക്ക്​ തിരിച്ചശേഷം നിലവിലെ ഫ്ളാറ്റുകൾ ഒഴിവാക്കി ഷെയറിങായി താമസിക്കുന്നവരും നിരവധിയാണ്​. ഇത്തരക്കാരും ബാച്ച്‍ലർ പദവിയിൽ വരുമോ എന്നതും അവ്യക്തമാണ്​.

എന്നാൽ ഡോക്ടർമാർ, എഞ്ചിനീയർമാർ തുടങ്ങിയ ഉയർന്ന വിദ്യാഭ്യാസവും ജോലിയുമുള്ള വിദേശികൾ ബാച്ച്‍ലർ പദവിയിൽ വരില്ലെന്നാണ്​ മസ്‍കത്ത്​ നഗരസഭയിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നത്​. സാധാരണ ഗതിയിൽ റിയൽ എസ്റ്റേറ്റ്​ കമ്പനികൾ ബാച്ച്‍ലർമാർക്ക്​ താമസയിടങ്ങൾ വാടകക്ക്​ നൽകാറില്ല. എന്നാൽ നിരവധി പുതിയ കെട്ടിടങ്ങൾ ഉയർന്ന്​ വന്നതോടെ പഴയ കെട്ടിടങ്ങളിൽ അധികവും ബാച്ച്‍ലർമാർ ചേക്കേറിയിട്ടുണ്ട്​.

TAGS :

Next Story