Quantcast

ഇന്ത്യൻ സ്കൂൾ സലാലയിൽ പുതിയ അഡ്മിഷൻ എടുക്കുന്നവരിൽ നിന്ന് 50 റിയാൽ ഈടാക്കും

MediaOne Logo

Jaisy

  • Published:

    5 Jun 2018 6:28 PM GMT

ഇന്ത്യൻ സ്കൂൾ സലാലയിൽ പുതിയ അഡ്മിഷൻ എടുക്കുന്നവരിൽ നിന്ന് 50 റിയാൽ  ഈടാക്കും
X

ഇന്ത്യൻ സ്കൂൾ സലാലയിൽ പുതിയ അഡ്മിഷൻ എടുക്കുന്നവരിൽ നിന്ന് 50 റിയാൽ ഈടാക്കും

അധിക ഫീസിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് 100 റിയാൽ എന്നത് അമ്പത് റിയാൽ ആക്കുകയായിരുന്നു

ഇന്ത്യൻ സ്കൂൾ സലാലയിൽ പുതിയ അഡ്മിഷൻ എടുക്കുന്നവരിൽ നിന്ന് സ്കൂൾ വികസന ഫണ്ടിലേക്ക് അമ്പത് റിയാൽ വീതം ഈടാക്കുമെന്ന് അധികൃതർ. അധിക ഫീസിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് 100 റിയാൽ എന്നത് അമ്പത് റിയാൽ ആക്കുകയായിരുന്നു.

രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ ഫീസിനെക്കുറിച്ച് അധികൃതർ മാനം പാലിക്കുകയായിരുന്നു ഇതുവരെ .ഇന്നലെ വന്ന മീഡിയവൺ വാർത്തയെ തുടർന്നാണ് അധികൃതർ കാര്യങ്ങൾ വ്യക്തമാക്കിയത്.

പുതുതായി അഡ്മിഷൻ എടുക്കുന്നവരിൽ നിന്ന് അമ്പത് റിയാൽ ഈ ഇനത്തിൽ ഈടാക്കുമെന്നും അഡ്മിഷൻ എടുത്ത മുന്നൂറ് പേരിൽ 40 പേർ തുക അടച്ചതായി ഇവർ പറഞ്ഞു. ബാക്കിയുള്ളവർക്ക് ഉടനെ ബില്ല് കൊടുക്കും. ഒരു ഗഡുവായി അടക്കാൻ കഴിയാത്തവർക്ക് മൂന്നും നാലും തവണകളായി അടക്കുന്നതിന് അനുവദിക്കും . നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്നവരിൽ നിന്ന് വികസന ഫണ്ടിലേക്ക് തുക ഈടാക്കില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

ഒമാനിലെ വിവിധ പ്രദേശങ്ങളിലെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് കൂടുതൽ ചർച്ചകൾക്ക് ശേഷമേ പുതിയ ബാധ്യതകൾ ഏർപ്പെടുത്തുവെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. എന്നാൽ സലാല സ്കൂളിന്റെ ബിൽഡിംഗ് ഉൾപ്പടെ നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് അടിയന്തിരമായി തുക കണ്ടെത്തിയേ മതിയാകു എന്ന നിലപാടിലാണ് അധികൃതർ.

TAGS :

Next Story