Quantcast

ഖത്തറും സൗദി അനുകൂല രാജ്യങ്ങളുമായി അകന്നിട്ട് പത്തുമാസം

MediaOne Logo

Subin

  • Published:

    5 Jun 2018 12:53 PM GMT

ഖത്തറും സൗദി അനുകൂല രാജ്യങ്ങളുമായി അകന്നിട്ട് പത്തുമാസം
X

ഖത്തറും സൗദി അനുകൂല രാജ്യങ്ങളുമായി അകന്നിട്ട് പത്തുമാസം

പോയ വർഷം ജൂൺ അഞ്ച്​. അന്നായിരുന്നു ഖത്തറുമായുള്ള എല്ലാ ബന്​ധങ്ങളും വിച്ഛേദിക്കാൻ സൗദി അറേബ്യ, യു.എ.ഇ, ബഹ്​റൈൻ, ഈജിപ്​ത്​ എന്നീ രാജ്യങ്ങൾ തീരുമാനിച്ചത്​.

ഖത്തറുമായി സൗദി അനുകൂല രാജ്യങ്ങൾ അകന്നിട്ട്​ ഇന്നേക്ക്​ പത്തു മാസം. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കു​മ്പോഴും യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിന്‍റെ നേതൃത്വത്തിലുളള സമവായ നീക്കം വിജയം കാണുമെന്ന പ്രതീക്ഷയും ശക്​തമാണ്. ഈ മാസം പ്രശ്​നപരിഹാരം ഉണ്ടാകുമെന്നു തന്നെയാണ്​ വൈറ്റ്​ ഹൗസും വ്യക്​തമാക്കുന്നത്​.

പോയ വർഷം ജൂൺ അഞ്ച്​. അന്നായിരുന്നു ഖത്തറുമായുള്ള എല്ലാ ബന്​ധങ്ങളും വിച്ഛേദിക്കാൻ സൗദി അറേബ്യ, യു.എ.ഇ, ബഹ്​റൈൻ, ഈജിപ്​ത്​ എന്നീ രാജ്യങ്ങൾ തീരുമാനിച്ചത്​. ഒരുമിച്ചു നിന്ന ഗൾഫ്​ രാജ്യങ്ങളുടെ കെട്ടുറപ്പാണ്​ അതോടെ തകർന്നത്​. പതിമൂന്നിന അജണ്ടകളുടെ പുറത്തല്ലാതെ ഖത്തറുമായി അനുരഞ്ജനത്തിന്​ ഒരുക്കമല്ലെന്നാണ്​ സൗദി അനുകൂല രാജ്യങ്ങളുടെ നിലപാട്​.

രാജ്യത്തി​ന്‍റെ പരമാധികാരം ചോദ്യം ചെയ്യുന്ന ഒത്തുതീർപ്പിനില്ലെന്ന്​ ഖത്തറും പറയുന്നു. അതിനിടെ, തങ്ങളുടെ യാത്രാവിമാനങ്ങളെ ഖത്തർ യുദ്ധവിമാനങ്ങൾ രണ്ടാം തവണയും അനുഗമിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി അന്താരാഷ്​ട്ര വ്യോമയാന സംഘടനക്കും ​ഐക്യരാഷ്​ട്ര സംഘടനക്കും യു.എ.ഇ പരാതി കൈമാറുകയും ചെയ്​തു. ഖത്തർ ഇത്​ നിഷേധിക്കുകയാണ്​. മെയ്​ മാസം നടക്കേണ്ട ക്യാമ്പ്​ ​ഡേവിഡ്​ ജി.സി.സി ഉച്ചകോടി മാറ്റി വച്ചെങ്കിലും സമവായ നീക്കം ഊർജിതമാക്കാൻ തന്നെയാണ്​ യു.എസ്​ തീരുമാനം. ഇതി​ന്‍റെ ഭാഗമായി ഗൾഫ്​ നേതാക്കളുമായി ട്രംപ്​ ചർച്ച തുടരുകയാണ്​.

പശ്​ചിമേഷ്യയിൽ ഇറാൻവിരുദ്ധ പക്ഷം വിപുലീകരിക്കാനും ​ഐക്യ ഗൾഫ്​ കൂട്ടായ്​മ അനിവാര്യമാണെന്ന തിരിച്ചറിവിലാണ്​ അമേരിക്ക. സിറിയ, യെമൻ, ലബനാൻ പ്രശ്​നങ്ങൾ സങ്കീർണമാക്കുന്ന ഇറാനെ അമർച്ച ചെയ്യണമെന്ന കാര്യത്തിൽ​ ഗൾഫ്​ രാജ്യങ്ങളും ഏറെക്കുറെ അമേരിക്കക്കൊപ്പമാണ്​.

TAGS :

Next Story