ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ്; 8 പേരുടെ പത്രിക തള്ളാന്‍ സാധ്യത
ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ്; 8 പേരുടെ പത്രിക തള്ളാന്‍ സാധ്യത
സ്‌കൂള്‍ തെരഞ്ഞെടുപ്പ് ചട്ട പ്രകാരം മുന്‍ ഭരണ സമിതി അംഗങ്ങളില്‍ രണ്ടു പേര്‍ക്ക് മാത്രമേ മത്സരിക്കാന്‍ സാധിക്കൂ
ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ രണ്ട് മലയാളി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 8 പേരുടെ പത്രിക തള്ളാന്‍ സാധ്യത. സ്‌കൂള്‍ തെരഞ്ഞെടുപ്പ് ചട്ട പ്രകാരം മുന്‍ ഭരണ സമിതി അംഗങ്ങളില്‍ രണ്ടു പേര്‍ക്ക് മാത്രമേ മത്സരിക്കാന്‍ സാധിക്കൂ. അവശേഷിക്കുന്ന മലയാളി സ്ഥാനാര്‍ഥി ജയിച്ചാലും രണ്ട് വര്‍ഷമേ തുടരാനാകൂ.
നിലവില്‍ 17 പേരാണ് അന്തിമഘട്ടത്തില്‍ നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ പത്രികകളിന്‍ മേലുള്ള സൂക്ഷമ പരിശോധനക്ക് ശേഷം നാളെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുക. എന്നാല്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ് ചട്ട പ്രകാരം മുന്‍ ഭരണ സമിതി അംഗങ്ങളായ സ്ഥാനാര്‍ത്ഥികളില്‍ നിന്ന് രണ്ട് പേരെ മാത്രമേ വീണ്ടും മല്‍സരത്തിനായി പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ എട്ട് പേരാണ് മല്‍സര രംഗത്തുള്ളത്. ഇവരില്‍ നിന്നും രണ്ട് പേരെ മാത്രം പരിഗണിച്ചാല്‍ അത് രക്ഷിതാക്കളുടെ എതിര്‍പ്പിനും തുടര്‍ നിയമ നടപടികള്‍ക്കും ഇടയാക്കുമെന്നതിനാല്‍ ഇവരില്‍ നിന്ന് ആരെയും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് സ്‌കൂള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാവുക എന്നാണ് അറിയാന്‍ കഴിയുന്നത്.
ഇതോടെ മലയാളി സ്ഥാനാര്‍ഥികളായ റഷീദ് ഉമറിന്റെയും, അബ്ദുള്ളാ മാന്‍ചേരിയുടെയും പത്രികകള്‍ തള്ളാനാണ് സാധ്യത. പിന്നെയുള്ളത് സുനില്‍ മുഹമ്മദ് മാത്രമായിരിക്കും ഇദ്ദേഹത്തിനാവട്ടെ സ്‌കൂളിലെ രക്ഷിതാവ് എന്ന നിലയില്‍ രണ്ട് വര്‍ഷം മാത്രമെ സ്‌കൂള്‍ ഭരണ സമിതിയില്‍ തുടരാന്‍ സാധിക്കൂ. ഇതോടെ തത്വത്തില്‍ സുനില്‍ മുഹമ്മദ് വിജിയിച്ചാലും മുന്നാം വര്‍ഷം മലയാളികളെ പ്രതിനിധീകരിച്ച് ആരും ഭരണ സമിതിയില്‍ ഉണ്ടാവില്ല. പ്രിവിശ്യയിലെ മലയാളി സംഘടനകള്‍ക്കിടയില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ചേരിതിരിവ് രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒന്നിലധികം സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്ത് വന്നത്. എന്നാല്‍ ഫലത്തില്‍ മലയാളികളുടെ പ്രാതിനിധ്യം സ്‌കുള്‍ ഭരണ സമിതിയില്‍ ഉറപ്പ് വരുത്തുന്ന തരത്തില്‍ ക്രിയാത്മകമായ ഒരു പ്രവര്‍ത്തനവും സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നതാണ് ഇത് തെളിയിക്കുന്നത്.
Adjust Story Font
16