Quantcast

കോഴിക്കോട് വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം സജീവമാകുന്നു

MediaOne Logo

Jaisy

  • Published:

    5 Jun 2018 5:33 PM GMT

കോഴിക്കോട് വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം സജീവമാകുന്നു
X

കോഴിക്കോട് വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം സജീവമാകുന്നു

പ്രവാസികളുടെ കൂടി പങ്കാളിത്തത്തോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യകമ്പനിക്ക് കൈമാറാനാണ് നീക്കം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം സജീവമാകുന്നു. പ്രവാസികളുടെ കൂടി പങ്കാളിത്തത്തോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യകമ്പനിക്ക് കൈമാറാനാണ് നീക്കം. കമ്പനിയില്‍ നിക്ഷേപത്തിന് താല്‍പര്യമുള്ളവരുടെ യോഗം ആഗസ്തില്‍ കോഴിക്കോട് നടക്കും.

30 വര്‍ഷത്തേക്ക് വിമാനത്താവളം സ്വകാര്യകമ്പനിയെ ഏല്‍പിക്കാന്‍ കേന്ദ്രനിയമം അനുവദിക്കുന്നുണ്ട്. നേരത്തേ ഡല്‍ഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങള്‍ ഇത്തരത്തില്‍ കൈമാറിയിട്ടുമുണ്ട്. ഇത് കരിപ്പൂരിലും നടപ്പാക്കണമെന്നാണ് ആവശ്യം. കേന്ദ്രസര്‍ക്കാറിനെ ആവശ്യം അറിയിച്ചതിന് പുറമെ സാധ്യതാപഠനവും പുരോഗമിക്കുകയാണ്. കമ്പനിയെ നിശ്ചയിക്കുന്നതിനും അതില്‍ പ്രവാസികളുടെ ഓഹരി പങ്കാളിത്തം ഉറപ്പിക്കുന്നതിനും റൈസ് ഇന്‍ കേരള എന്ന പേരില്‍ ആഗസ്തില്‍ കോഴിക്കോട് സമ്മേളനം നടക്കും.

വിമാനത്താവളം സ്വകാര്യവല്‍കരിക്കുന്നതിനെ മലബാര്‍ ഡവലപ്മെന്റ് ഫോറം മാസങ്ങള്‍ക്ക് മുന്‍പ് വരെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തുടര്‍ന്നാല്‍ കോഴിക്കോട് വിമാനത്താവളത്തിന് വികസനമുണ്ടാവില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കൈമാറ്റത്തിന് ഫോറവും രംഗത്തിറങ്ങുന്നത്. റൈസ് ഇന്‍ കേരളക്ക് മുന്നോടിയായി ദുബൈയിലും ഫോറം കഴിഞ്ഞ ദിവസം ചര്‍ച്ച സംഘടിപ്പിച്ചിരുന്നു.

TAGS :

Next Story