സൌദിയുടെ വിവിധ ഭാഗങ്ങളില്‍ സ്വദേശിവത്കരണം ശക്തമായി പുരോഗമിക്കുന്നു
സൌദിയുടെ വിവിധ ഭാഗങ്ങളില്‍ സ്വദേശിവത്കരണം ശക്തമായി പുരോഗമിക്കുന്നു
നാല്‍പതിനായിരം ജോലികളില്‍ പുതുതായി സൌദി യുവതീ യുവാക്കള്‍ പ്രവേശിച്ചു
സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ സ്വദേശിവത്കരണം ശക്തമായി പുരോഗമിക്കുന്നു. നാല്‍പതിനായിരം ജോലികളില്‍ പുതുതായി സൌദി യുവതീ യുവാക്കള്‍ പ്രവേശിച്ചു. ഈ വര്‍ഷം ആദ്യ നാലു മാസത്തിനകമാണ് ഈ നിയമനങ്ങള്‍.
ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് ഫണ്ട് അഥവാ ഹദഫാണ് പുതിയ നിയമനങ്ങളുടെ കണക്ക് പുറത്ത് വിട്ടത്.തൊഴിൽ തേടുന്നവരെയും ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഉദ്യോഗാർഥികളെയും സഹായിക്കാന്‍ നിലവില്‍ പദ്ധതികളുണ്ട്. ഇവ മുഖേനയാണ് ഇത്രയും പേർ ജോലിയിൽ പ്രവേശിച്ചതെന്ന്ഹദഫ് വക്താവ് ഖാലിദ് അബൈല്‍ഖൈല്‍ പറഞ്ഞു. തൊഴിൽ മേഖലയിലെ സൗദിവത്കരണത്തിന് സഹായം നൽകുകയാണ് ഹദഫ്. പാർട് ടൈം ജോലി നൽകുന്ന പദ്ധതിയും ഇതിനു കീഴിലുണ്ട്. ഒപ്പം സ്വയംസംരംഭക പദ്ധതികളും . 18,983 പുരുഷൻമാർക്കും 21,886 സ്ത്രീകൾക്കുമാണ് ഹദഫ് പദ്ധതികൾ ഉപകരിച്ചത്. സൗദിവത്കരണത്തിന്റെ ഭാഗമായി വിദേശികൾ ഒഴിയുന്ന തൊഴിൽമേഖലയിലേക്ക് ഉദ്യോഗാർഥികളെ എത്തിക്കുന്നത് തുടരുകയാണ്. വിഷൻ 2030ന്റെ ഭാഗമാണ് പദ്ധതികൾ എന്ന് വക്താവ് പറഞ്ഞു.
Adjust Story Font
16