Quantcast

മക്ക മദീന ഹറമുകളിലെത്തുന്ന രോഗികള്‍ക്കായി സൌജന്യ വീല്‍ചെയറുകള്‍

MediaOne Logo

Jaisy

  • Published:

    5 Jun 2018 3:05 PM GMT

മക്ക മദീന ഹറമുകളിലെത്തുന്ന രോഗികള്‍ക്കായി സൌജന്യ വീല്‍ചെയറുകള്‍
X

മക്ക മദീന ഹറമുകളിലെത്തുന്ന രോഗികള്‍ക്കായി സൌജന്യ വീല്‍ചെയറുകള്‍

മസ്ജിദുൽ ഹറാം ഗതാഗത സേവന വിഭാഗമാണ്​ ഇത്രയും സൗജന്യ വീൽചെയറുകൾ ഒരുക്കിയിരിക്കുന്നത്

മക്ക മദീന ഹറമുകളിലെത്തുന്ന രോഗികള്‍ക്കും പ്രായം കൂടിയവരുമായവര്‍ക്ക് സേവനത്തിന് ഒന്‍പതിനായിരത്തോളം സൌജന്യ വീല്‍ചെയറുകള്‍. മസ്ജിദുൽ ഹറാം ഗതാഗത സേവന വിഭാഗമാണ്​ ഇത്രയും സൗജന്യ വീൽചെയറുകൾ ഒരുക്കിയിരിക്കുന്നത്​. 700 ഓളം ഇലക്​ട്രിക്​ വണ്ടികളും ഹറമിലുണ്ട്​.

40 ഡിഗ്രിക്ക് മുകളിലാണ് ഇരു ഹറമുകളിലും ചൂട്. ഇവിടെ തീര്‍ഥാടനത്തിനെത്തുന്ന രോഗികളും പ്രായാധിക്യമുള്ളവര്‍ക്കും സൌജന്യമാണ് സേവനം. 700 ഓളം ഇലക്ട്രിക് ​വണ്ടികളും ഹറമിലുണ്ട്. വീൽ ചെയർ വിതരണത്തിന്​ പ്രത്യേക സ്ഥലങ്ങളുണ്ട് ഹറമില്‍. മൂന്ന്​ ഷിഫ്റ്റുകളിലായി നിരവധി പേരുണ്ട് സേവനത്തിന്. സൂപ്പർവൈസർമാരും ടെക്നീഷ്യന്മാരും ഉള്‍പ്പെടെ ഓഫീസ്​ ജോലിക്കാരായി 168 പേരും. വീൽ ചെയറുകൾക്ക്​പ്രത്യേക പാതയും നിശ്ചയിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നവർ നിയമങ്ങൾ​ ലംഘിക്കുന്നില്ലെന്ന്​ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരുണ്ട്.

TAGS :

Next Story