Quantcast

യുഎഇയില്‍ ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ചു

MediaOne Logo

Jaisy

  • Published:

    5 Jun 2018 4:03 AM GMT

യുഎഇയില്‍ ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ചു
X

യുഎഇയില്‍ ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ചു

പെട്രോള്‍ ലിറ്ററിന് 14 ഫില്‍സും, ഡീസല്‍ 15 ഫില്‍സുമാണ് വര്‍ധിപ്പിച്ചത്

യുഎഇയില്‍ ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 14 ഫില്‍സും, ഡീസല്‍ 15 ഫില്‍സുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ജൂണ്‍ മാസം പെട്രോളിന് ഈടാക്കുക. ഉയര്‍ന്ന ഇന്ധനവില രാജ്യത്ത് പണപ്പെരുപ്പം ശക്തമാക്കുമെന്ന ആശങ്കയും ശക്തമാണ്.

2015ല്‍ ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന പതിവ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് പെട്രോള്‍ വില എത്തിയത്. 5.6 ശതമാനം അഥവാ 14 ഫില്‍സാണ് ഓരോയിനം പെട്രോളിനും വര്‍ധിപ്പിച്ചത്. ഇതനുസരിച്ച് 2 ദിര്‍ഹം 49 ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍പെട്രോളിന് ജൂണില്‍ 2 ദിര്‍ഹം 63 ഫില്‍സ് ഈടാക്കും. 2 ദിര്‍ഹം 37 ഫില്‍സ് വിലയുണ്ടായിരുന്ന സ്പെഷ്യല്‍ പെട്രോളിന് ഇനി 2 ദിര്‍ഹം 51 ഫില്‍സ് നല്‍കണം. ഇ പ്ലസ് പെട്രോളിന്റെ വില 2 ദിര്‍ഹം 30 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 44 ഫില്‍സാക്കി. ഡിസല്‍ ലിറ്ററിന് 15 ഫില്‍സാണ് വര്‍ധിപ്പിച്ചത്. 2 ദിര്‍ഹം 56 ഫില്‍സ് വിലയുണ്ടായിരുന്ന ഡീസലിന്റെ വില 2 ദിര്‍ഹം 71 ഫില്‍സായി ഉയര്‍ത്തി. ഇന്ധന വില ഉയരുന്നത് രാജ്യത്ത് വിലകയറ്റം സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വേനല്‍ ശക്തമാവുന്ന ജൂണില്‍ യു എ ഇയിലെ കാലാവസ്ഥ മാത്രമല്ല എണ്ണ വിലയും തൊട്ടാല്‍ പൊള്ളുമെന്നുറപ്പാണ്.

TAGS :

Next Story