ദുബൈ മെട്രോയുടെ ചുവപ്പ് പാത ജബല്‍ അലിയിലെ എക്സ്പോ 2020 വേദിയിലേക്കുകൂടി നീട്ടുന്നു
ദുബൈ മെട്രോയുടെ ചുവപ്പ് പാത ജബല്‍ അലിയിലെ എക്സ്പോ 2020 വേദിയിലേക്കുകൂടി നീട്ടുന്നു
ജബല്‍ അലിയിലെ എക്സ്പോ 2020 വേദിയിലേക്ക് ദുബൈ മെട്രോയുടെ ചുവപ്പ് പാത നീട്ടുന്നതോടെ പ്രദേശത്തിന്റെ വികസനം കൂടുതല്‍ ശക്തമാകും.
ജബല്‍ അലിയിലെ എക്സ്പോ 2020 വേദിയിലേക്ക് ദുബൈ മെട്രോയുടെ ചുവപ്പ് പാത നീട്ടുന്നതോടെ പ്രദേശത്തിന്റെ വികസനം കൂടുതല്‍ ശക്തമാകും. റൂട്ട് 2020 എന്ന പേരുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. ഫ്രഞ്ച്, സ്പാനിഷ്, ടര്‍ക്കിഷ് കമ്പനികളുടെ കൂട്ടായ്മയായ എക്സ്പോ ലിങ്ക് കണ്‍സോര്‍ട്ടിയത്തിനാണ് നിര്‍മാണ കരാര്‍.
10.6 ബില്യണ്‍ ദിര്‍ഹം ചെലവില്‍ നടപ്പാക്കുന്ന മെട്രോ വിപുലീകരണ പദ്ധതി ദുബൈയുടെ ഗതാഗത മേഖലയില്‍ വന്‍പുരോഗതിക്ക് വഴിയൊരുക്കും. 2020 മേയ് 20ന് പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങുമാണ് ഈ വര്‍ഷം തന്നെ ജോലി ആരംഭിക്കാനാണ് തീരുമാനം.
ചുവപ്പ് പാതയിലെ നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ പുതിയ പാതയാണ് നിര്‍മിക്കുക. ദി ഗാര്‍ഡന്‍സ്, ഡിസ്കവറി ഗാര്‍ഡന്‍സ്, അല്‍ ഫുര്‍ജാന്‍, ജുമൈറ ഗോള്‍ഡ് എസ്റ്റേറ്റ്സ്, ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്ക് എന്നിങ്ങനെ പാത കടന്നുപോകുന്ന പ്രദേശങ്ങളുടെ വികസനത്തിന് പദ്ധതി മുതല്‍ക്കൂട്ടാകും. ഈ ഭാഗങ്ങളിലെ സ്ഥാപനങ്ങളും താമസക്കാരും ഏറെ ആഹ്ളാദത്തോടെയാണ് മെട്രോ കടന്നു പോകുന്ന ദിനങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഒട്ടേറെ പാര്‍പ്പിട സമുച്ചയങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ കൂടിയാണിത്. സ്വന്തമായി വസതികളുള്ളവരില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാരും ഉള്‍പ്പെടും. മെട്രോ വരുന്നതോടെ വ്യാപാരം മെച്ചപ്പെടുമെന്ന സംതൃപ്തിയിലാണ് പ്രദേശത്തെ ഇടത്തരം-വന്‍കിട സ്ഥാപനങ്ങള്‍.
രണ്ടരകോടി സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ആറുമാസം നീളുന്ന എക്സ്പോക്കത്തെുന്നവര്‍ക്ക് മതിയായ യാത്രാസൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മെട്രോ വിപുലീകരണ പദ്ധതി ആവിഷ്കരിച്ചത്.
Adjust Story Font
16