കുമ്പള സ്വദേശി ഖത്തറില്‍ കഞ്ചാവുമായി പിടിയില്‍; സുഹൃത്തുക്കളുടെ ചതിയെന്ന് ബന്ധുക്കള്‍
കുമ്പള സ്വദേശി ഖത്തറില്‍ കഞ്ചാവുമായി പിടിയില്‍; സുഹൃത്തുക്കളുടെ ചതിയെന്ന് ബന്ധുക്കള്‍
കോടിയമ്മ ഛത്രംപള്ളി മുഹമ്മദ് ശരീഫ് എന്ന 35 കാരനാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റിലായത്
കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് ശരീഫ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റിലായത് സുഹൃത്തുകളുടെ ചതി കാരണം. സുഹൃത്തുക്കള്‍ നല്‍കിയ പൊതിയില്‍ കഞ്ചാവുണ്ടെന്ന് അറിയാതെയാണ് ശരീഫ് യാത്ര ചെയ്തത്. ശരീഫ് പിടിയിലായതോടെ നഷ്ടമായത് ഒരു നിര്‍ദ്ധന കുടുംബത്തിന്റെ പ്രതീക്ഷകളാണ്.
ആറ് വര്‍ഷം മുന്‍പ് ഉപ്പ മരിച്ചതോടെ പിന്നെ കുടുംബത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ശരീഫിലായിരുന്നു. ഉമ്മയും രണ്ട് സഹോദരങ്ങളും ഒരു സഹോദരിയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ മുഖ്യ ആശ്രയമായിരുന്നു ശരീഫ്. കൂലിപ്പണിയെടുക്കുന്നതിനിടയിലാണ് കൂട്ടുകാരും നാട്ടുകാരുമായ സൂഫീയും സക്കരിയയും വിസ വാഗ്ദാനവുമായി എത്തിയത്. ഖത്തറില്‍ തങ്ങള്‍ തുടങ്ങുന്ന പുതിയ കഫ്റ്റീരിയയിലേക്കാണ് വിസ എന്നാണ് പറഞ്ഞത്. വിസയും ടിക്കറ്റും എല്ലാ സൌജന്യമെന്നറിഞ്ഞതോടെ ശരീഫ് പോവാന്‍ തീരുമാനിച്ചു.
മുംബൈയില്‍ നിന്നും വിമാനം കയറിയശേഷം ശരീഫ് വീട്ടുകാരുമായി ബന്ധപ്പെടാതിരുന്നതോടെയാണ് പിടിക്കപ്പെട്ട വിവരം ബന്ധുക്കളറിയുന്നത്. വാര്‍ത്ത നാട്ടില്‍ പ്രചരിച്ചതോടെ സൂഫിയും സക്കരിയയും നാട്ടില്‍ നിന്നും മുങ്ങി. സംഭവത്തില്‍ ശരീഫിന്റെ ഉമ്മയും ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളുടെ ചതി കാരണം കുടുങ്ങിയ നിരപരാധിയായ യുവാവിനെ രക്ഷപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന.
Adjust Story Font
16