മൃതദേഹം തൂക്കി നിരക്ക് നിശ്ചയിക്കുന്നത് എയര്‍ ഇന്ത്യ പിന്‍വലിച്ചു
മൃതദേഹം തൂക്കി നിരക്ക് നിശ്ചയിക്കുന്നത് എയര്‍ ഇന്ത്യ പിന്‍വലിച്ചു
എന്നാല്‍, ആനുകൂല്യം പ്രഖ്യാപിക്കാനായി വിളിച്ചുചേര്‍ത്ത യോഗം ബിജെപി നേതാക്കളുടെ തമ്മിലടിയെ തുടര്‍ന്ന് അലങ്കോലമായി.
യുഎഇയില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കം നോക്കി നിരക്ക് ഈടാക്കുന്ന രീതി നിര്‍ത്തലാക്കുന്നു. എയര്‍ ഇന്ത്യയുടെ യുഎഇയിലെ ജനറല്‍ സെയില്‍സ് എജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ആനുകൂല്യം പ്രഖ്യാപിക്കാനായി വിളിച്ചുചേര്‍ത്ത യോഗം ബിജെപി നേതാക്കളുടെ തമ്മിലടിയെ തുടര്‍ന്ന് അലങ്കോലമായി. ആര് വേദിയില്‍ കയറണം എന്നതായിരുന്നു ബി ജെ പി നേതാക്കള്‍ക്കിടയിലെ തര്‍ക്കം.
യോഗം ആരംഭിക്കാനിരിക്കെ ഹരികുമാര്‍ എന്ന ബിജെപി ഭാരവാഹിയാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. ബിജെപിക്കാരനായ സാമൂഹിക പ്രവര്‍ത്തകന്‍ പത്മകുമാറിന് പകരം താനാണ് പാര്‍ട്ടിയെ പ്രതിനിധീകരിക്കേണ്ടത് എന്നതായിരുന്നു ഹരികുമാറിന്റെ നിലപാട്.
രാഷ്ട്രീയഭേദമില്ലാതെ സാമൂഹികപ്രവര്‍ത്തകര്‍ മാത്രമാണ് വേദിയിലിരിക്കുന്നതെന്ന് സംഘാടകര്‍ വിശദീകരിച്ചെങ്കിലും ഒച്ചപ്പാടും ബഹളവും തുടര്‍ന്നു. തര്‍ക്കം ചെറിയ കയ്യാങ്കളിയിലേക്കും നീണ്ടു. ഇളവ് നേടിയെടുത്തതിന്റെ അവകാശവാദം ഉന്നയിച്ചുള്ള തര്‍ക്കങ്ങളും വേറെ ഉടലെടുത്തു.
എയര്‍ ഇന്ത്യയുടെ ജനറല്‍ സെയില്‍സ് ഏജന്റായ അറേബ്യന്‍ ട്രാവല്‍ എജന്‍സിയുടെ കാര്‍ഗോവിഭാഗം മേധാവി കരീമും, അഷ്‌റഫ് താമരശ്ശേരിയടക്കമുള്ള സാമൂഹിക പ്രവര്‍ത്തകരുമാണ് പ്രഖ്യാപനത്തിനെത്തിയത്. തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പ്രഖ്യാപനം നടത്താതെ യോഗം നിര്‍ത്തിവെക്കേണ്ടി വന്നു.
മൃതദേഹത്തിന്റെ ഭാരം പരിഗണിക്കുന്നതിന് പകരം യാത്രചെയ്യേണ്ട ദൂരം മാത്രം കണക്കിലെടുത്ത് ടിക്കറ്റ് ഈടാക്കാനാണ് പുതിയ തീരുമാനമെന്ന് പിന്നീട് അറേബ്യന്‍ ട്രാവല്‍സ് ഏജന്‍സി മാധ്യമങ്ങളെ അറിയിച്ചു.
Adjust Story Font
16