സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലെ വാട്ട്സ് അപ്പ് സേവനം വ്യാപിപ്പിച്ചു
സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലെ വാട്ട്സ് അപ്പ് സേവനം വ്യാപിപ്പിച്ചു
ആഭ്യന്തര റൂട്ടുകളിലാണ് ആദ്യം സേവനം തുടങ്ങിയത്
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വാട്ട്സ് അപ്പ് സേവനം വ്യാപിപ്പിച്ചു. ആഭ്യന്തര റൂട്ടുകളിലാണ് ആദ്യം സേവനം തുടങ്ങിയത്.അന്താരാഷ്ട്ര സര്‍വീസുകളിലും വാട്ട്സ് അപ്പ് ഇനി യാത്രക്കാര്‍ക്ക് ഉപയോഗിക്കാം.
കഴിഞ്ഞ മാസമാണ് ആഭ്യന്തര സര്‍വീസുകളില്‍ സൌദി എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് വാട്സ് അപ്പ് സൌകര്യം നല്‍കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സര്‍വീസ് പിന്നീട് വ്യാപിപ്പിച്ചു. നിലവില്‍ മുഴുവന്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലും യാത്രക്കാര്‍ക്ക് സൗജന്യമായി വാട്‌സ്ആപ്പ് ഉപയോഗിക്കാം. മെയ് 31 മുതല്‍ ഇത് പ്രാബല്യത്തിലായി. ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആഭ്യന്തര സര്‍വീസുകളിലും തെരഞ്ഞെടുത്ത ചില അന്താരാഷ്ട്ര സര്‍വീസുകളിലുമാണ് കമ്പനി ഈ സേവനം നടപ്പാക്കിയത്. ഇത് വിജയകരമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുഴുവന്‍ സര്‍വീസുകളിലേക്കും സേവനം വ്യാപിപ്പിച്ചത്. വാട്‌സ്ആപ്പ് ഓണ്‍ ആക്കിയാല്‍ തന്നെ ഓട്ടോമാറ്റിക് ആയി കണക്ഷനുമായി ബന്ധിക്കപ്പെടും. ഇതിന് പ്രത്യേക കോഡോ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തുകയോ വേണ്ടതില്ല.പുതിയ സേവനത്തിലൂടെ മെച്ചപ്പെട്ട സേവനം യാത്രക്കാര്‍ക്ക് ഒരുക്കുകയാണ് സൌദിയ. ഒപ്പം യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനാകുമെന്നും കരുതുന്നു.
Adjust Story Font
16